തദ്ദേശ തിരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: സംസ്ഥാനത്തു നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ എന്‍ഡിഎ ബിജെപി സ്ഥാനാര്‍ഥികള്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം മികച്ചതായിരുന്നെന്ന് എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്. ബിജെപി എന്‍ഡിഎ സ്ഥാനനര്ഥികള് മികച്ച പ്രവര്‍ത്തനമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വെക്കുന്നത്.അതിന്റെ ഗുണം അവര്‍ക്കു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ജനങ്ങളാണ് സ്ഥാനാര്‍ഥികളെ വിലയിരുത്തേണ്ടത് അത് ജനങ്ങള്‍ കൃത്യമായി ചെയ്യുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ത്രിതതല പഞ്ചായത്തു തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ സാധാരണ എസ്എന്‍ഡിപി നിലപാട് പ്രഖ്യാപിക്കാറില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Recommended Video
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങളാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ബിഡിജെഎസും ജനങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച നേട്ടം കേരളത്തില്‍ കൈവരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വളരെ ശക്തമായ പ്രവര്‍ത്തനമാണ് എന്‍ഡിഎ നടത്തിയത്. അതിന്റെ ഫലം എന്‍ഡിഎക്ക് ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ലഭിക്കും. സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ വിലയിരുത്തുമെന്നും ബിഡിജെസ് സംസ്ഥാന പ്രസിഡന്റു കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനമെന്ന ഒറ്റ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എന്‍ഡിഎ കേരളത്തിലെ ജനങ്ങളോട് വോട്ട് അഭ്യത്ഥിക്കുന്നതെന്നും തുഷാര്‍ വെള്ളപ്പാള്ളി പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications