കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: എന്‍ഡിഎയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്തു നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ എന്‍ഡിഎ ബിജെപി സ്ഥാനാര്‍ഥികള്‍ നടത്തിയ തിരഞ്ഞെടുപ്പ്‌ പ്രചരണം മികച്ചതായിരുന്നെന്ന്‌ എസ്‌എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍. ബിജെപി എന്‍ഡിഎ സ്ഥാനനര്‍ഥികള്‍ മികച്ച പ്രവര്‍ത്തനമാണ്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്‌ച്ച വെക്കുന്നത്.‌അതിന്റെ ഗുണം അവര്‍ക്കു ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജനങ്ങളാണ്‌ സ്ഥാനാര്‍ഥികളെ വിലയിരുത്തേണ്ടത്‌ അത്‌ ജനങ്ങള്‍ കൃത്യമായി ചെയ്യുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട്‌ പറഞ്ഞു. ത്രിതതല പഞ്ചായത്തു തിരഞ്ഞെടുപ്പ്‌ കാലഘട്ടങ്ങളില്‍ സാധാരണ എസ്‌എന്‍ഡിപി നിലപാട്‌ പ്രഖ്യാപിക്കാറില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

thushar

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങളാണ്‌ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ബിഡിജെഎസും ജനങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്നതെന്ന്‌ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച നേട്ടം കേരളത്തില്‍ കൈവരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വളരെ ശക്തമായ പ്രവര്‍ത്തനമാണ്‌ എന്‍ഡിഎ നടത്തിയത്‌. അതിന്റെ ഫലം എന്‍ഡിഎക്ക്‌ ഡിസംബര്‍ 16ന്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുമ്പോള്‍ ലഭിക്കും. സംസ്ഥാനത്തെ മൂന്ന്‌ മുന്നണികളേയും ഇത്തവണത്തെ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ വിലയിരുത്തുമെന്നും ബിഡിജെസ്‌ സംസ്ഥാന പ്രസിഡന്റു കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനമെന്ന ഒറ്റ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ എന്‍ഡിഎ കേരളത്തിലെ ജനങ്ങളോട്‌ വോട്ട്‌ അഭ്യത്ഥിക്കുന്നതെന്നും തുഷാര്‍ വെള്ളപ്പാള്ളി പറഞ്ഞു.

English summary
panchayat election; NDA take great campain in kerala says SNP Secretary vellappally nadeshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X