കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളി സ്ഥാനാര്‍ഥിക്കു തോല്‍വി

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക്‌ തോല്‍വി. കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ്‌ കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ഥി.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്;കീഴാറ്റൂരില്‍ വയല്‍കിളികള്‍ക്ക് തോല്‍വി,എൽഡിഎഫിന് വിജയം
panchayat election

കീഴാറ്റൂര്‍ ബൈപ്പാസ്‌ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയല്‍ നികത്തുന്നതിനെതിരെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ നടന്ന വയല്‍ക്കിളി സമരം ഏറെ ശ്രദ്ധനേടിയിരുന്നു.

വിവാദങ്ങളിലും അനങ്ങാതെ ഇടതുപക്ഷത്തോടൊപ്പമാണ കണ്ണൂര്‍ ജില്ലയെന്നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പിക്കുന്നത്‌. ആന്തൂര്‍ നഗര സഭയില്‍ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫിനു തന്നെയാണ്‌ വിജയം. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്‌ ആധികാരികമായി വിജയം ഉറപ്പിച്ചു. 34 സീറ്റുകളാണ്‌ കോണ്‍ഗ്രസ്‌ കോര്‍പ്പറേഷനില്‍ നേടിയത്‌. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു സീറ്റ്‌ നേടി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന്‌ ഡിവിഷനിലെ കെകെ ഷൈജുവാണ്‌ എന്‍ ഡിഎക്കായി വിജയിച്ചത്‌. കണ്ണൂര്‍ ജില്ലയില്‍ ആകെ 56 ഗ്രാമ പഞ്ചായത്തുകളില്‍ സിപിഎം ഭരണം ഉറപ്പിച്ചപ്പോള്‍ 15 ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ്‌ യുഡിഎഫ്‌ വിജയിച്ചത്‌. ജില്ലാപഞ്ചായത്തിലും എല്‍ഡിഎഫ്‌ ആധികാരിക വിജയം നേടി.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
panchayat election; vayalkili representative lost in keezhattur ward in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X