തിരഞ്ഞെടുപ്പ് നീട്ടാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി, ആവേശം ഏഷ്യാനെറ്റ് സര്‍വ്വേ ഫലം കണ്ടിട്ടോ?
സമയം എന്നാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ സമയമാണ്. അല്ലെങ്കില്‍ സോളാറും ബാര്‍ കോഴയും പോലെ ഇത്രയും പ്രശ്‌നങ്ങളില്‍ നട്ടം തിരിയുമ്പോഴും അരുവിക്കരയില്‍ യു ഡി എഫ് പാട്ടും പാടി ജയിക്കുമോ. സമയം മാത്രമല്ല, ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയതന്ത്രജ്ഞന്റെ കളികളും മോശമൊന്നുമല്ല. യു ഡി എഫ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി കേരളം ഭരിക്കും എന്ന് ഉറപ്പുപറയുന്ന ഏഷ്യാനെറ്റ് സര്‍വ്വേ ഫലം കൂടി പുറത്തുവന്നതോടെ ഉമ്മന്‍ ചാണ്ടിക്ക്, ഭരണത്തെ കുറ്റം പറഞ്ഞവരെ നോക്കി ഒരു ചിരികൂടി ചിരിക്കാമെന്നായിട്ടുണ്ട്.
73 മുതല്‍ 75 വരെ സീറ്റുകള്‍ നേടി യു ഡി എഫ് ഭരണം തുടരും എന്ന സര്‍വ്വേ ഫലം കണ്ടിട്ടാണോ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടിവെക്കാന്‍ പോകുന്നില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നത് എന്ന് വരെ തോന്നിയാല്‍ കുറ്റം പറയേണ്ട കാര്യമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉടന്‍ നടക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട് എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

വാര്‍ഡ് വിഭജനത്തിന്റെ കാര്യത്തില്‍ തീരുമാനം ആകാത്തതിനാല്‍ തിരഞ്ഞെടുപ്പ് വൈകിയേക്കും എന്ന് ആശങ്ക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഒന്നുകില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുക അല്ലെങ്കില്‍ പഴയ വാര്‍ഡ് വിഭജനത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തുക ഈ രണ്ട് വഴികളാണ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. ഗവര്‍ണറെയും സര്‍ക്കാരിനെയുമാണ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം ഇപ്പോഴും കോടതിയിലാണ്. കോടതി അംഗീകരിച്ചാല്‍ പുതിക്കിയ വാര്‍ഡ് വിഭജനം നടപ്പാക്കണമെന്ന് തന്നെയാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications