പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയെ പൂട്ടിയിട്ട് കടന്നു, കാരണമായത് ജീപ്പ്
പ്രസിഡന്റ് ശശികലയും പാര്‍ട്ടി അംഗങ്ങളും ചേര്‍ന്ന് സെക്രട്ടറി ബഷീറിനെ പൂട്ടിയിട്ടെന്നാണ് ആരോപണം. പഞ്ചായത്ത് വക ജീപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്.
കൊല്ലം : ജീപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി അംഗങ്ങളായ സിപിഐ പ്രവര്‍ത്തകരും ചേര്‍ന്ന് സെക്രട്ടറിയെ പൂട്ടിയിട്ടു. പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലാണ് സംഭവം.
പ്രസിഡന്റ് ശശികലയും പാര്‍ട്ടി അംഗങ്ങളും ചേര്‍ന്ന് സെക്രട്ടറി ബഷീറിനെ പൂട്ടിയിട്ടെന്നാണ് ആരോപണം. പഞ്ചായത്ത് വക ജീപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്.
ജീപ്പിന്റെ താക്കോല്‍ പ്രസിഡന്റിന്റെ കൈവശമാണ്. എന്നാല്‍ പോര്‍ച്ചിന്റെ താക്കോല്‍ സെക്രട്ടറിയുടെ പക്കലായിരുന്നു. പോര്‍ച്ചിന്റെ താക്കോല്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതാണ് പ്രസിഡന്റിനെയും സംഘത്തെയും ചൊടിപ്പിച്ചത്.
സെക്രട്ടറിയെ പൂട്ടിയിട്ട ശേഷം പുറത്തേക്കു പോയ പ്രസിഡന്റിനെ സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് റഷീദ് പിന്തുടര്ന്ന് തടഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് സ്ഥലംവിട്ട ഇരുവരെയും കുറിച്ച് വിവരങ്ങളില്ല.