കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നടി വീണ എസ് നായര്‍ തോറ്റു
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളം ഒന്നാകെ ഉറ്റ് നോക്കിയ കോര്‍പ്പറേഷനായി തിരുവവന്തപുരം മാറുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയതാണ് നേതാക്കളെ പോലും അതിശയിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പരാജയത്തില്‍ കന്നിയങ്കത്തിനിറങ്ങിയ നടിയും അവതാരകയുമായ വീണ എസ് നായരും പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേന്‍ ശാസ്തമംഗലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു വീണ എസ് നായര്‍. ബിജെപിയുടെയും എല്‍ഡിഎഫിന്റേയും മുന്നേറ്റത്തില്‍ വീണ തോല്‍ക്കുകയായിരുന്നു.

അവതാരകയും നടിയുമായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു സെലിബ്രിറ്റി ഇമേജ് ലഭിച്ച സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു വീണ. ശശി തരൂര്‍ എംപി ഉള്‍പ്പടെയുള്ള പ്രമുഖരാണ് വീണയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നിട്ടും തോല്‍ക്കുകയായിരുന്നു വീണ. പഠനം കഴിഞ്ഞ് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് ഇറങ്ങിയ വീണ കെപിസിസി ജനറല്‍ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണന്റെ മരുമകളാണ്.
അവതാരകമാര്‍, ചലച്ചിത്ര താരങ്ങള്‍, മോഡലുകള്‍ എന്നിങ്ങനെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഏറെ സെലിബ്രിറ്റികള്‍ ഉണ്ടായിരുന്നു. ഫലം അവസാനഘട്ടത്തിലേയ്ക്ക് എത്തിയാല്‍ മാത്രമേ ഇവരുടെ ജയ പരാജയങ്ങളുടെ കൃത്യമായ കണക്ക് പുറത്ത് വരികയുള്ളൂ












Click it and Unblock the Notifications