തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കും: സുരേഷ് ഗോപി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് സിനിമാ താരം സുരേഷ് ഗോപി. തിരുവനന്തപുരത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിന്തുണ ഇപ്പോഴും ബിജെപിക്ക് തന്നെയാണ്. ബിജെപി കൂടുതല്‍ മുന്നോട്ടു കുതിക്കും. പുതിയ തലമുറയിലെ വോട്ടര്‍മാര്‍ നിരവധിയുണ്ട്. ദ്രോഹിക്കാത്ത ഒരു ഭരണ സംഘത്തിനായി അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ശാസ്തമംഗലത്തെ മൂന്നാം നമ്പര്‍ ബൂത്തില്‍ ഭാര്യ രാധികയ്‌ക്കൊപ്പം എത്തിയാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.
ദേശീയ ചലച്ചിത്ര വികസന ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിയ്ക്കു നല്‍കാമെന്ന വാക്ക് പാലിക്കാന്‍ ഇതുവരെ ബിജെപിക്കു സാധിച്ചിട്ടില്ല. ആ നിലയ്ക്ക് സുരേഷ് ഗോപി ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരസ്യ പിന്തുണയുമായി സുരേഷ് ഗോപി രംഗത്തു വരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ ഉച്ചയ്ക്ക് 3 മണിവരെ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി.












Click it and Unblock the Notifications