കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി സഖ്യം, പക്ഷേ വെള്ളാപ്പള്ളിയുടെ 'സ്വന്തം' വാര്‍ഡില്‍ വിജയിച്ചത് യുഡിഎഫ്

Google Oneindia Malayalam News

ആലപ്പുഴ: എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചതായി റിപ്പോര്‍ട്ട്. മാരാരിക്കുളത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. ബിജെപിയുമായി സഖ്യത്തിന് പോയ വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് തിരഞ്ഞെടുപ്പ് കാഴ്ചകളില്‍ വേറിട്ട ഒന്നായി മാറുന്നു.

വെള്ളാപ്പള്ളിയെ വിമര്‍ശിയ്ക്കുന്നവര്‍ക്ക് മികച്ച ഒരു ആയുധമായി മാറിയിരിയ്ക്കുകയാണ് അദ്ദേഹത്തിന്റെ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനായാല്‍ ബിജെപി വിജയത്തിന്റെ ക്രെഡിറ്റ് എസ്എന്‍ഡിപിയ്ക്ക് നല്‍കുമോ എന്നും കാത്തിരുന്ന് കാണാം.

Vellapally

വെള്ളാപ്പള്ളിയ്ക്ക് മാത്രമല്ല തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു തിരിച്ചടി കിട്ടിയത്. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച എന്‍എസ്എസിന്റെ ആസ്ഥാനത്ത് രണ്ടിടത്ത് വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥികളാണെന്നും സൂചനയുണ്ട്. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലായിട്ടാണ് സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഏഴ് ജില്ലകള്‍ വീതം തിരിച്ചായിരുന്നു തിരഞ്ഞെടുപ്പ്.

English summary
UDF candidate wins in Vellapally Natesan's Ward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X