വിധി എഴുത്തിന് മഴ ഭീഷണി
തിരുവന്തപുരം: സംസ്ഥാനത്തെ പോളിംഗിന് ഭീഷണിയായി മഴ.ഇടവിട്ടിടവിട്ട് പെയ്യുന്ന മഴ പോളിംഗിനെ സാരമായി ബാധിക്കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ മന്ദഗതിയിലാണ് പോളിംഗ്. വടക്കന്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തവണയും സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു(61.77%).

തിരുവനന്തപുരം(72%), കൊല്ലം(74%), ഇടുക്കി(75%), കോഴിക്കോട്(74%), വയനാട്(80%), കണ്ണൂര്‍(76%), കാസര്‍കോട്(76.5%) എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ്.
ഇടുക്കിയിലെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ 80% പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കഴിഞ്ഞ തവണ 77% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴും അതിനടുത്ത പോളിംഗാണ് പ്രതീക്ഷിക്കുന്നത്.
കാസര്‍കോട് രാവിലെ 2 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയതെങ്കില്‍ 10 മണിയോടെ കാര്യങ്ങളില്‍ മാറ്റം വന്നു. ഇപ്പോള്‍ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തി കൊണ്ടിയിരിക്കുന്നത്. കാസര്‍കോട് വടക്കന്‍ മേഖലകളില്‍ ബിജെപിക്ക് സ്വാധീനമുണ്ട്. വലിയ പ്രതീക്ഷയാണ് ഇവിടങ്ങളില്‍ ബിജെപി വച്ചു പുലര്‍ത്തുന്നത്.












Click it and Unblock the Notifications