തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച;കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം ഇന്നവസാനിക്കും
തിരുവനന്തപുരം: തദ്ദേശ സ്ഫാപനങ്ങളിേലക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകള്‍ കൂടുന്നതിന് നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുന്നത് കൊട്ടിക്കലാശം ഇല്ലാതെയാണ് .നിയന്ത്രണം ലംഘിച്ചാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 ചൊവ്വാഴ്ച്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
കോവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തെ ഏറെ വ്യത്യസ്ഥമായാണ് രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ഥികളും വിനിയോഗിച്ചത്. പരസ്യപ്രചരണത്തിന് പതിവ് വാഹന പ്രചരണങ്ങളോ, പൊതു യോഗങ്ങളോ ഇല്ലായിരുന്നു, ചെറിയ സംഘങ്ങളായി വീടുകള്‍ കയറിയുള്ള പ്രചരണത്തിനാണ് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്.

കോവിഡ് കാലത്തെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്കാന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും ആശ്രയിച്ചത് സോഷ്യല്‍ മീഡിയകളെ ആണ്.തിരഞ്ഞെടുപ്പ് പ്രചരണം നിശബ്ദമായിരുന്നെങ്കിലും ആവേശമൊട്ടും ചോരാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഒരോ മുന്നണിയും ഒരുക്കിയത്. പുതുമയുള്ള പ്രചാരണ രീതികള്‍കൊണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ബാഹുല്യം കൊണ്ടു കൂടിയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധയമാണ് .
ഇന്ന് 6മണിവരെയാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ പരസ്യ പ്രചരണത്തിന് അനുമതിയുള്ളത്. ഓരോ വോട്ടും ഒരിക്കല്‍ കൂടി ഉറപ്പാക്കുന്നതിനുള്ള അവസാനവട്ട പ്രചരണത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അതേ സമയം പരസ്യ പ്രചരണം അവസാനിപ്പിച്ചുള്ള പതിവ് കലാശക്കൊട്ട് ഇക്കുറിയില്ല.ജാഥകളോ ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന പരിപാടിയോ സംഘടിപ്പിച്ചാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകും. പ്രചരണ സമയം അവസാനിച്ചാല്‍ പുറത്ത് നിന്ന് പ്രചരണത്തിനായത്തിയ പ്രവര്‍ത്തകരും നേതാക്കളും വാര്‍ഡില്‍ പോകണം. സ്ഥാനാര്‍ഥിയോ ഏജന്റോ വാര്‍ഡിനു പുറത്ത് നിന്നുള്ളവരാണെങ്കില്‍ വാര്‍ഡില്‍ തുടരാം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടതിരഞ്ഞെടുപ്പ് ഡിസംബര്‍ 10ന് നടക്കും. ഡിസംബര്‍ 14നാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍ നടക്കുക.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications