കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്‌ച്ച;കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്‌ഫാപനങ്ങളിേലക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ ജില്ലകളില്‍ ഇന്ന്‌ പരസ്യ പ്രചാരണം അവസാനിക്കും. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ആളുകള്‍ കൂടുന്നതിന്‌ നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രചരണം അവസാനിപ്പിക്കുന്നത്‌ കൊട്ടിക്കലാശം ഇല്ലാതെയാണ്‌ .നിയന്ത്രണം ലംഘിച്ചാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 ചൊവ്വാഴ്‌ച്ചയാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌.

കോവിഡ്‌ കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പ്‌ പ്രചരണത്തെ ഏറെ വ്യത്യസ്ഥമായാണ്‌ രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ഥികളും വിനിയോഗിച്ചത്‌. പരസ്യപ്രചരണത്തിന്‌ പതിവ്‌ വാഹന പ്രചരണങ്ങളോ, പൊതു യോഗങ്ങളോ ഇല്ലായിരുന്നു, ചെറിയ സംഘങ്ങളായി വീടുകള്‍ കയറിയുള്ള പ്രചരണത്തിനാണ്‌ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്‌.

election

കോവിഡ്‌ കാലത്തെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി നല്‍കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും ആശ്രയിച്ചത്‌ സോഷ്യല്‍ മീഡിയകളെ ആണ്‌.തിരഞ്ഞെടുപ്പ്‌ പ്രചരണം നിശബ്ദമായിരുന്നെങ്കിലും ആവേശമൊട്ടും ചോരാതെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഒരോ മുന്നണിയും ഒരുക്കിയത്‌. പുതുമയുള്ള പ്രചാരണ രീതികള്‍കൊണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ബാഹുല്യം കൊണ്ടു കൂടിയും ഇത്തവണത്തെ തിരഞ്ഞെടുപ്പ്‌ ശ്രദ്ധയമാണ്‌ .

ഇന്ന്‌ 6മണിവരെയാണ്‌ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന പ്രദേശങ്ങളില്‍ പരസ്യ പ്രചരണത്തിന്‌ അനുമതിയുള്ളത്‌. ഓരോ വോട്ടും ഒരിക്കല്‍ കൂടി ഉറപ്പാക്കുന്നതിനുള്ള അവസാനവട്ട പ്രചരണത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്‌ മുന്നണികളും സ്ഥാനാര്‍ഥികളും. അതേ സമയം പരസ്യ പ്രചരണം അവസാനിപ്പിച്ചുള്ള പതിവ്‌ കലാശക്കൊട്ട്‌ ഇക്കുറിയില്ല.ജാഥകളോ ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന പരിപാടിയോ സംഘടിപ്പിച്ചാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകും. പ്രചരണ സമയം അവസാനിച്ചാല്‍ പുറത്ത്‌ നിന്ന്‌ പ്രചരണത്തിനായത്തിയ പ്രവര്‍ത്തകരും നേതാക്കളും വാര്‍ഡില്‍ പോകണം. സ്ഥാനാര്‍ഥിയോ ഏജന്റോ വാര്‍ഡിനു പുറത്ത്‌ നിന്നുള്ളവരാണെങ്കില്‍ വാര്‍ഡില്‍ തുടരാം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടതിരഞ്ഞെടുപ്പ്‌ ഡിസംബര്‍ 10ന്‌ നടക്കും. ഡിസംബര്‍ 14നാണ്‌ അവസാന ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുക. ഡിസംബര്‍ 16നാണ്‌ വോട്ടെണ്ണല്‍ നടക്കുക.

English summary
panchayath election; first part election campaign end today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X