Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ബിജെപിയുടെ സാമ്പിള്‍ വെടിക്കെട്ട്... നിയമസഭയില്‍ എന്തും സംഭവിയ്ക്കാം

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ തിരിച്ചടി ലഭിച്ചത് എല്‍ഡിഎഫിനായിരുന്നു. ബിജെപി നേടുന്ന ഓരോ വോട്ടും എല്‍ഡിഎഫിന്റെ അക്കൗണ്ടില്‍ നിന്നായിരിയ്ക്കും എന്നായിരുന്നു പ്രചാരണം.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ബിജെപി അതി ശക്തമായ മുന്നേറ്റം ഉണ്ടാക്കുമ്പോള്‍ വിള്ളല്‍ വീണത് ഇടത് കോട്ടകളിലല്ല, യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലാണ്.

ചരിത്രത്തിലാദ്യമായാണ് ഇപ്പോള്‍ ബിജെപി ഇത്തരമൊരു തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരിയ്ക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ഈ മുന്നേറ്റം ഒരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് കരുതേണ്ടി വരും.

 തിരുവനന്തപുരത്തെ മുന്നേറ്റം

തിരുവനന്തപുരത്തെ മുന്നേറ്റം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെറും ആറ് സീറ്റുകള്‍ മാത്രമാണ് ബിജെപി ജയിച്ചത്. എന്നാല്‍ ഇത്തവണ അത് മൂന്നിരട്ടിയിലധികമായിക്കഴിഞ്ഞിരിയ്ക്കുന്നു

പാലക്കാട് പിടിയ്ക്കുമോ?

പാലക്കാട് പിടിയ്ക്കുമോ?

പാലക്കാട് നഗരസഭയില്‍ ഭരണം പിടിയ്ക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. യുഡിഎഫിനോടൊപ്പം ഇഞ്ചോടിഞ്ച് പ്രകടനമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യതയും ഉണ്ട്.

തൃശൂരിലും ബിജെപി

തൃശൂരിലും ബിജെപി

തൃശൂര്‍ കോര്‍പ്പറേഷനിലും ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ആറ് സീറ്റുകളില്‍ വിജയിച്ചു.

കോഴിക്കോടും കൊല്ലത്തും

കോഴിക്കോടും കൊല്ലത്തും

കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളില്‍ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു.

ലീഗ് കോട്ടകളില്‍

ലീഗ് കോട്ടകളില്‍

മുസ്ലീം ലീഗിന്റെ കോട്ടകള്‍ എന്നറിയപ്പെടുന്ന കോട്ടക്കല്‍, മഞ്ചേരി നഗരസഭകളില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

 സാമ്പിള്‍ വെടിക്കെട്ട്

സാമ്പിള്‍ വെടിക്കെട്ട്

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ട് എന്ന രീതിയിലാണ് ബിജെപി നേതൃത്വം ഇതിനെ കണക്കാക്കുന്നുത്.

നിയമസഭയില്‍

നിയമസഭയില്‍


ഈ പ്രകടനം ആവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞാല്‍ നിയമസഭയിലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+