'തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം' - ഇതൊരു തമാശയല്ല, വാര്‍ത്തയാണ്!!!
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഒക്കെ സമ്മതിച്ചു കഴിഞ്ഞതാണ്. എന്നാല്‍ അക്കാര്യം സമ്മതിച്ച് തരാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ല. അവര്‍ ആരാണെന്നല്ലേ...
ചന്ദ്രിക ദിനപത്രവും വീക്ഷണം ദിനപത്രവും തന്നെ!!!

യുഡിഎഫിന് മികച്ച വിജയം എന്നതാണ് മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. ഏഴ് ജില്ലാ പഞ്ചായത്തുകളും പകുതിയോളം മുനിസിപ്പാലിറ്റികളും യുഡിഎഫ് സ്വന്തമാക്കിയെന്നാണ് അവകാശവാദം. എന്നാല്‍ എവിടെ നിന്നുള്ള കണക്കാണിതെന്ന് മാത്രം വ്യക്തമല്ല.
85 മുനിസിപ്പാലിറ്റികളില്‍ 45 എണ്ണവും സ്വന്തമാക്കിയത് എല്‍ഡിഎഫ് ആണ്. നാല്പതെണ്ണം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. പക്ഷേ ഒരു കാര്യം സത്യമാണ്, മുനിസിപ്പല്‍ വാര്‍ഡുകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിന് തന്നെയാണ്.

പക്ഷേ ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തിലും കോര്പ്പേറഷനുകളുടെ കാര്യത്തിലും ഇടതുമുന്നണി നേടിയ വിജയമൊന്നും ചന്ദ്രിക കാണുന്നില്ല. ഇടതുമുന്നണി നില മെച്ചപ്പെടുത്തി എന്ന് മാത്രമാണ് അവരുടെ വാര്‍ത്ത. ലീഗിന്റെ ഉരുക്ക് കോട്ടകളായിരുന്ന കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂര്‍ നഗരസഭകള്‍ നഷ്ടപ്പെട്ടതും ചന്ദ്രികയ്ക്ക് ഒരു വാര്‍ത്തയേ അല്ല!
യുഡിഎഫ് അടിത്തറ ഭദ്രം എന്നതാണ് വീക്ഷണത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. കെപിസിസി അധ്യക്ഷന്‍ പറഞ്ഞതൊന്നും വീക്ഷണം പത്രം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications