കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം' - ഇതൊരു തമാശയല്ല, വാര്‍ത്തയാണ്!!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഒക്കെ സമ്മതിച്ചു കഴിഞ്ഞതാണ്. എന്നാല്‍ അക്കാര്യം സമ്മതിച്ച് തരാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ല. അവര്‍ ആരാണെന്നല്ലേ...

ചന്ദ്രിക ദിനപത്രവും വീക്ഷണം ദിനപത്രവും തന്നെ!!!

Chandrika Election

യുഡിഎഫിന് മികച്ച വിജയം എന്നതാണ് മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. ഏഴ് ജില്ലാ പഞ്ചായത്തുകളും പകുതിയോളം മുനിസിപ്പാലിറ്റികളും യുഡിഎഫ് സ്വന്തമാക്കിയെന്നാണ് അവകാശവാദം. എന്നാല്‍ എവിടെ നിന്നുള്ള കണക്കാണിതെന്ന് മാത്രം വ്യക്തമല്ല.

85 മുനിസിപ്പാലിറ്റികളില്‍ 45 എണ്ണവും സ്വന്തമാക്കിയത് എല്‍ഡിഎഫ് ആണ്. നാല്‍പതെണ്ണം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. പക്ഷേ ഒരു കാര്യം സത്യമാണ്, മുനിസിപ്പല്‍ വാര്‍ഡുകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിന് തന്നെയാണ്.

Veekshanam Election

പക്ഷേ ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തിലും കോര്‍പ്പേറഷനുകളുടെ കാര്യത്തിലും ഇടതുമുന്നണി നേടിയ വിജയമൊന്നും ചന്ദ്രിക കാണുന്നില്ല. ഇടതുമുന്നണി നില മെച്ചപ്പെടുത്തി എന്ന് മാത്രമാണ് അവരുടെ വാര്‍ത്ത. ലീഗിന്റെ ഉരുക്ക് കോട്ടകളായിരുന്ന കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂര്‍ നഗരസഭകള്‍ നഷ്ടപ്പെട്ടതും ചന്ദ്രികയ്ക്ക് ഒരു വാര്‍ത്തയേ അല്ല!

യുഡിഎഫ് അടിത്തറ ഭദ്രം എന്നതാണ് വീക്ഷണത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. കെപിസിസി അധ്യക്ഷന്‍ പറഞ്ഞതൊന്നും വീക്ഷണം പത്രം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

English summary
Panchayath Election Result: How Chandrika and Veekshanam reported?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X