കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സിപിഎം - ബിജെപി കൂട്ടുകെട്ട് ഭരിക്കും?

  • By Kishore
Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗിന്റെ ചെലവില്‍ യു ഡി എഫ് അപ്രമാദിത്വം പുലര്‍ത്തിയിരുന്ന പഴയ മലപ്പുറമല്ല 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള മലപ്പുറം. കോണ്‍ഗ്രസും മുസ്ലിം ലീഗും ഒറ്റയ്‌ക്കൊറ്റയ്്ക്ക് മത്സരിച്ച 22 പഞ്ചായത്തുകളില്‍ 13 എണ്ണം ലീഗിനൊപ്പവും 9 എണ്ണവും കോണ്‍ഗ്രസിനൊപ്പവും നിന്നു. വാഴക്കോട് പഞ്ചായത്തിലും പരപ്പനങ്ങാടിയിലും മുസ്ലിം ലീഗിന് കനത്ത തിരിച്ചടി കിട്ടി.

മലപ്പുറത്ത് മുസ്ലിം ലീഗിന് പണികൊടുത്തവരുടെ കൂട്ടത്തില്‍ ബി ജെ പിയും ഉണ്ട്. കഴിഞ്ഞ തവണ കാസര്‍കോട്ടെ ചില പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങിയ ബി ജെ പി ഇത്തവണ 15 പഞ്ചായത്തുകളിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. മലപ്പുറത്തെ ബി ജെ പി മുന്നേറ്റത്തിന് പിന്നില്‍ സി പി എമ്മിന്റെ സഹായമാണ് എന്നാണ് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പറയുന്നത്.

bjp-cpm

കഴിഞ്ഞില്ല, വിജയിപ്പിച്ചതിന് ഉപകാരസ്മരണയായി സി പി എമ്മിനെ ഭരണത്തിലെത്താന്‍ ബി ജെ പി സഹായിക്കുമെന്നും ചന്ദ്രിക പറയുന്നു. മലപ്പുറത്തെ തുല്യ സീറ്റുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ബി ജെ പി - സി പി എം കൂട്ടുകെട്ടാകുമത്രെ ഭരണത്തിലെത്തുക. ലീഗിനെ അട്ടിമറിക്കാന്‍ വേണ്ടിയാണ് സി പി എമ്മും ബി ജെ പിയും കൈകോര്‍ക്കുന്നതത്രെ. ഗ്രാമ പഞ്ചായത്തില്‍ 17 ഉം നഗരസഭകളില്‍ 19 ഉം സീറ്റുകളാണ് ബി ജെ പിക്കുള്ളത്.

സി പി എം, കോണ്‍ഗ്രസ്, സി പി ഐ, എസ് ഡിപി ഐ, ഐ എന്‍ എല്‍, പി ഡി പി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയുടെ കൂട്ടായ്മ ലീഗിനെതിരെ തിരിഞ്ഞ പരപ്പനങ്ങാടിയില്‍ പോലും ബി ജെ പി പിന്തുണയോടെയാണ് സി പി എം ഭരണത്തിന് കോപ്പുകൂട്ടുന്നതെന്നാണ് ചന്ദ്രികയുടെ ആരോപണം. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ അറിവോടെ സി പി എം പല പാര്‍ട്ടികളുമായും ധാരണാപത്രം വരെ ഒപ്പിട്ടതായും പറയപ്പെടുന്നു.

English summary
Who will shake hands in Malappuram? Chandrika daily says CPIM and BJP set together in few panchayaths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X