Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബിജെപി തരംഗം!!! കോര്‍പ്പറേഷനില്‍ യുഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത്?

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലര്‍ത്തിയ നഗരസഭകളായിരുന്നു പാലക്കാടും തിരുവനന്തപുരവും. പാലക്കാട്ടെ കാര്യം ബിജെപിയ്ക്ക് അത്ര ശുഭകരമല്ലെങ്കിലും തലസ്ഥാന നഗരത്തില്‍ അവര്‍ ശക്തമായ സാന്നിധ്യം തന്നെയാണ് അറിയിച്ചിരിയ്ക്കുന്നത്.

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഫലം അറിവായിക്കൊണ്ടിരിയ്ക്കുമ്പോള്‍ ബിജെപി അതി ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.

BJP Flag

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ മാത്രം സ്വന്തമാക്കിയ ബിജെപി ഇത്തവണ രണ്ടക്കം തികച്ചിരിയ്ക്കുന്നു. അമ്പത് ശതമാനത്തിലധികം ഡിവിഷനുകളിലെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപി 15 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

34 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം നേടിയിട്ടുണ്ട്. എന്നാല്‍ ഫലമറിയുന്ന ആദ്യ മണിക്കൂറുകളില്‍ യുഡിഎഫിന് രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പത്ത് മണിയോടെയാണ് യുഡിഎഫ് രണ്ടക്കം കടന്നത്.

തീരദേശ വാര്‍ഡുകളിലെ ഫലം ആയിരിയ്ക്കും തിരുവനന്തപുരത്ത് യുഡിഎഫിന് നിര്‍ണായകമാവുക. എന്നാല്‍ ഈ മേഖലയില്‍ ബിജെപിയ്ക്കും ശക്തമായ സ്വാധീനമുണ്ട്. നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+