കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം എന്നാല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ- ടിഎന്‍ പ്രതാപന്റെ ഭൂമിശാസ്ത്ര ക്ലാസ്സ്!!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ അന്വേഷണം തുടരാമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അതോടെ പ്രചാരണത്തിന്റെ മുന ബാര്‍ കോഴയിലേയ്ക്ക് തിരിഞ്ഞു.

ബാര്‍ കോഴ ആരോപണങ്ങള്‍ ജനങ്ങളുടെ കോടതിയിലാണെന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അന്ന് പ്രതികരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ ഫലം വന്നപ്പോള്‍ യുഡിഎഫിന് വലിയ തിരിച്ചടിയും നേരിടേണ്ടി വന്നു. എന്നാല്‍ അപ്പോഴും കെഎം മാണിയ്ക്ക് ആശ്വസിയ്ക്കാനുള്ള വകയുണ്ടായി.

TN Prathapan

പാല മണ്ഡലത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി യുഡിഎഫ് അധികാരത്തിലെത്തിയത് ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാണിയുടെ പ്രതികരണം. ബാര്‍ കോഴ, തിരഞ്ഞെടുപ്പിനെ ബാധിയ്ക്കുമായിരുന്നെങ്കില്‍ അത് പാലായില്‍ അല്ലേ ഉണ്ടാകേണ്ടിയിരുന്നത് എന്നാണ് മാണി ചോദിയ്ക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് നേതാവായ ടിഎന്‍ പ്രതാപന് ഇതിന് കൃത്യമായ ഉത്തരം ഉണ്ട്. കേരളം എന്ന് പറഞ്ഞാല്‍ പാലാ മാത്രമല്ലെന്നാണ് പ്രതാപന്‍ പറയുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളം. അങ്ങനെ നോക്കുമ്പോള്‍ ബാര്‍ കോഴ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് പറയാനാകുമോ എന്നാണ് പ്രതാപന്റെ സംശയം.

കെഎം മാണി കേരളത്തിന്റെ ധനമന്ത്രിയാണ്, അല്ലാതെ പാലായുടെ ധനമന്ത്രിയല്ലെന്നാണ് ഈ വിഷയത്തില്‍ ഇടതുപക്ഷം പ്രതികരിച്ചത്. മന്ത്രി സംസ്ഥാനത്തിന്റെ മൊത്തം പ്രതിനിധിയാണെന്നും ഇടതുപക്ഷം പറയുന്നു.

English summary
Panchayath Election Result: TN Prathapan against KM Mani. Prathapan implied that Bar Bribe case affected election results.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X