Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവന്‍കുട്ടിയുടെ വാക്കും പഴയ ചാക്കും!!! രാജേഷിന് മോതിരം നല്‍കില്ലെന്ന്

തിരുവനന്തപുരം: വാക്ക് പറഞ്ഞാല്‍ പാലിയ്ക്കുക എന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ ഏറ്റവും വലിയ ഗുണമാണ്. പക്ഷേ നമ്മുടെ മിക്ക രാഷ്ട്രീയ നേതാക്കളും അക്കാര്യത്തില്‍ ഏറെ പിറകിലാണ്. ഇപ്പോഴിതാ തിരുവനന്തപുരത്തെ സിപിഎം എംഎല്‍എ വി ശിവന്‍കുട്ടിയും പറഞ്ഞ വാക്ക് തെറ്റിച്ചിരിയ്ക്കുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് 15 സീറ്റ് വരെ കിട്ടാനേ സാധ്യതയുള്ളൂ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലില്‍ വി ശിവന്‍കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങള്‍ ഭരണം പിടിയ്ക്കുമെന്ന് ബിജെപി നേതാവി വിവി രാജേഷ് വാദിച്ചു.

Sivankutty Ring

അപ്പോഴാണ് വി ശിവന്‍കുട്ടിയുടെ വെല്ലുവിളി വന്നത്. ബിജെപി 25 സീറ്റിലധികം നേടിയാല്‍ രാജേഷിന് ഒരു സ്വര്‍ണമോതിരം നല്‍കാമെന്നായിരുന്നു അത്. പക്ഷേ വിവി രാജേഷ് പന്തയത്തിനൊന്നും സമ്മതം മൂളിയിരുന്നില്ല. അത് തന്നെയാണ് ഇപ്പോള്‍ ശിവന്‍കുട്ടിയും പറയുന്നത്. രാജേഷ് പന്തയത്തിന് തയ്യാറാകാതിരുന്നതിനാല്‍ മോതിരം നല്‍കില്ലെന്ന്!!!

എന്തായാലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഉണ്ടാക്കിയത് വന്‍ നേട്ടം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും ആറ് സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ അത് 34 സീറ്റ് ആക്കി ഉയര്‍ത്തി. ഇടതുമുന്നണിയ്ക്ക് ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള സാധ്യതയും തിരുവനന്തപുരത്ത് ഇപ്പോഴില്ല.

ഇടതുമുന്നണി അറുപത് സീറ്റെങ്കിലും നേടുമെന്നായിരുന്നു ശിവന്‍കുട്ടിയുടെ അവകാശവാദം. ഒറ്റയ്ക്ക് ഭരണം നേടിയില്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ചാനലിന് രണ്ട് പവന്‍ സ്വര്‍ണം നല്‍കുമെന്നും പറഞ്ഞിരുന്നു. ശിവന്‍കുട്ടി പറഞ്ഞത് മുഴുവന്‍ തെറ്റിപ്പോയി. പക്ഷേ സ്വര്‍ണമോതിരം നല്‍കാന്‍ മാത്രം നേതാവ് തയ്യാറല്ല.

തിരുവനന്തപുരത്ത് ബിജെപി വിയത്തിന് കോണ്‍ഗ്രസ് ആണ് കാരണം എന്ന വാദമാണ് ഇപ്പോള്‍ ശിവന്‍കുട്ടി ഉന്നയിയ്ക്കുന്നത്. സ്വര്‍ണമോതിരം നല്‍കണമെങ്കില്‍ അത് കോണ്‍ഗ്രസ്സിനാണെന്നും ശിവന്‍കുട്ടി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+