കിട്ടിയത് 39 വോട്ട്; വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചു
മാനന്തവാടി: തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക എന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പുതിയ സംഭവം അല്ല. പക്ഷേ ചില തോല്‍വികള്‍ ചിലരെ ആകെ പിടിച്ചുലച്ചുകളയും. അത്തരം ഒരു സംഭവമാണ് വയനാട്ടില്‍ നടന്നത്.
മാനന്തവാടി മുനിസിപ്പാലിറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തി പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്തു. തിരഞ്ഞെടുപ്പില്‍ ദാരുണമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം.
മാനന്തവാടി നഗരസഭയില്‍ പുത്തന്‍പുര വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ പിവി ജോണ്‍ ആണ് ആത്മഹത്യ ചെയ്തത്. ഡിസിസി സെക്രട്ടറിയായിരുന്നു ജോണ്‍.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു ജോണ്‍. എന്നാല്‍ ജോണിന് കിട്ടിയത് വെറും 39 വോട്ടുകള്‍ മാത്രം. വിജയിച്ചതാകട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വിയു ജോയും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോയിയ്ക്ക് 346 വോട്ടുകള്‍ ലഭിച്ചു.
വാര്‍ഡില്‍ ആകെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അതില്‍ നാലാം സ്ഥാനാം മാത്രമാണ് പിവി ജോണിന് ലഭിച്ചത്. മാനന്തവാടി ക്ലബ്ബ് കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലാണ് പിവി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications