തദ്ദേശതിരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍
തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പിന് ഇനി പത്തു നാള്‍. ആദ്യമുണ്ടായ മന്ദതയ്ക്കുശേഷം ഇരു മുന്നണികളും ബിജെപിയും ശക്തമായിതന്നെ പ്രചരണ രംഗത്തുണ്ട്. ഒട്ടുമിക്കയിടങ്ങളിലും സാനിദ്ധ്യമറിയിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ബിജെപി 'വോട്ട് മറിക്കുന്നു' എന്ന ആരോപണത്തിന് തടയിടാന്‍ അതിനു കഴിയുന്നുണ്ട്.
റിബലുകളെ പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും ശക്തമായി തന്നെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി കഴിഞ്ഞു. ഭരണത്തിന്റെ വിലയിരുത്തലാകും പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കികൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രചരണം. ഭിന്നതകളൊന്നും മുന്നണികളേയോ പാര്‍ട്ടിയേയോ ബാധിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

ബിജെപി-എസ്എന്‍ഡിപി ബന്ധം ഏറ്റവും ബാധിക്കുക എല്‍ഡിഎഫിനെയാണ്. അതുകൊണ്ടു തന്നെ സംഘപരിവാറിനെതിരെ ശക്തമായ പ്രചരണമാണ് എല്‍ഡിഎഫ് അഴിച്ചു വിടുന്നത്.
ബിജെപി-എസ്എന്‍ഡിപി ബന്ധത്തെ പൂര്‍ണ്ണമായും തള്ളികളഞ്ഞ് എന്‍എസ്എസ് രംഗത്തുവന്നത് എസ്എന്‍ഡിപിയെ മാത്രമല്ല, ബിജെപിയേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. നായര്‍ വോട്ടുകള്‍ ചോരുമോയെന്ന ഭയവും ബിജെപിക്കുണ്ട്.
സമദൂരമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച എന്‍എസ്എസ്, ഒരു കുടക്കീഴിലും ചേരാന്‍ തങ്ങളെ കിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാരുമായുള്ള എന്‍എസ്എസ്സിന്റെ നല്ല ബന്ധമാണ് യുഡിഎഫിന്റെ പ്രതീക്ഷയെങ്കില്‍ വെള്ളാപ്പള്ളി വിരുദ്ധവികാരം തങ്ങള്‍ക്ക് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.












Click it and Unblock the Notifications