കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരംഗം ഇടത്തോട്ട് തന്നെ.... പക്ഷേ, നായനാരുടെ മകളും എംവി രാഘവന്റെ മകളും തോറ്റു!!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്ന ആദ്യ മണിക്കൂറുകള്‍ നല്‍കുന്ന സൂചന സംസ്ഥാനത്ത് ഇടത് തരംഗം എന്ന് തന്നെയാണ്. പക്ഷേ കാര്യങ്ങള്‍ ഇടതുപക്ഷത്തിന് അത്ര എളുപ്പമാകില്ലെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്.

ഇടത് രാഷ്ട്രീയത്തിലെ ഏറ്റവും പ്രിയപ്പെട്ട സൗഹൃദമായിരുന്നു ഇകെ നായനാരുടേയും എംവി രാഘവന്റേതും. എംവിആര്‍ പാര്‍ട്ടി വിട്ട് പോയപ്പോഴും ആ സൗഹൃദം നിലനിന്നു. ഈ രണ്ട് നേതാക്കളുടേയും മക്കള്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ രുചിയറിഞ്ഞു എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

Usha Praveen

കൊച്ചിയില്‍ ഇത്തവണ കോര്‍പ്പറേഷന്‍ പിടിയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയതായിരുന്നു എല്‍ഡിഎഫ്. ഇതിനായി ഇകെ നായനാരുടെ മകള്‍ ഉഷ പ്രവീണിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയായിരുന്നു പ്രചാരണം കൊഴുപ്പിച്ചത്. പക്ഷേ ഫലം വന്നപ്പോള്‍ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ തോറ്റു.

കണ്ണൂര്‍ നഗരസഭയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എംവി ഗിരിജയും തോറ്റു. എവി രാഘവന്റെ മകളായ ഗിരിജ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഇവിടെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സുമ ബാലകൃഷ്ണന്‍ വിജയിയ്ക്കുകയും ചെയ്തു.

എല്‍ഡിഎഫിലെ പ്രമുഖര്‍ മാത്രമല്ല ഇങ്ങനെ തോറ്റത്. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ദീപ്തി മേരി വര്‍ഗ്ഗീസും തോല്‍വിയുടെ രുചിയറിഞ്ഞിട്ടുണ്ട്. എഐസിസി അംഗമാണ് ദീപ്തി മേരി വര്‍ഗ്ഗീസ്.

English summary
Panchayath Election Result 2015: LDF's KOchi Mayor Candidate Usha Praveen defeated. MV Raghavan's daughter MV Girija also defeated in Kannur Corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X