കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സിന്റെ അന്വേഷണം പഞ്ചായത്തുകളില്‍ വേണ്ട; മുഖ്യമന്ത്രിക്ക് വകുപ്പ് മന്ത്രിയുടെ കത്ത്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് പരിശോധന പഞ്ചായത്തുകളില്‍ വേണെന്ന് മന്ത്രി കെടി ജലീല്‍. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുന്നില്‍ എന്ന റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവന്നത്.

ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഇത്തരത്തില്‍ കത്തയച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന മാര്‍ച്ച് മാസത്തില്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.

KT Jaleel

വിജിലന്‍സിന് രേഖകള്‍ നല്‍കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും പഞ്ചായത്ത് ജീവനക്കാര്‍ നിര്‍ബന്ധിതരാവുമ്പോള്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് കെടി ജലീല്‍ നല്‍കിയ കത്തില്‍ പറയുന്നു. പരാതി കിട്ടിയ മുഖ്യമന്ത്രി ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി എന്നാണ് വിവരം.

English summary
KT Jaleel about vigilance inspection in Panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X