Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാന്‍ ഉത്തരവ്; പിവി അന്‍വറിന്റെ പാര്‍ക്കിന് നോട്ടീസ്

മലപ്പുറം: പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായി നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റാന്‍ ഉത്തരവ്. ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെയാണ് റോപ് വേ നിര്‍മ്മിച്ചതെന്നാണ് ആരോപണം. പത്ത് ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്. പരിസ്ഥിതി ലോല പ്രദേശത്ത് രണ്ട് മലകളം ബന്ധിപ്പിച്ചാണ് 350 മീറ്റര്‍ നീളമുള്ള റോപ് വേ നിര്‍മ്മിച്ചത്.

സ്ഥലം ഉടമയും പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവുമായ സികെ അബ്ദുള്‍ ലത്തീഫിനാണ് അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്. റോപ് വേ സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. അനുമതി ഇല്ലാതെയാണ് റോപ് വേ നിര്‍മ്മിച്ചതെങ്കിലും 5000 രൂപ പിഴ അടച്ച് ക്രമപ്പെടുത്തുമെന്നായിരുന്നു ഇത് സംബന്ധിച്ച് എംഎല്‍എ നല്‍കിയിരിക്കുന്ന വിശദീകരണം.

PV Anvar MLA

കക്കാടം പൊയിലിലെ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. മഴക്കുഴി പോലും നിര്‍മ്മിക്കരുതെന്ന് നിര്‍ദേശമുള്ള പരിസ്ഥിതി ലോല പ്രദേശത്ത്, നിയമം ലംഘിച്ചാണ് തടയണകെട്ടി വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+