കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയൊരു പഞ്ചായത്ത് പ്രസിഡന്റ് ഇടുക്കിയിലെ കാണു...

  • By Desk
Google Oneindia Malayalam News

രാജാക്കാട്: യുവത്വത്തിന്റെ പ്രസരിപ്പോടെ എഴുപത്തിരണ്ടാം വയസ്സിലും ആയോധന കലയിലൂടെ ശ്രദ്ധേയനാവുകയാണ് ഇടുക്കി കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എസ് റ്റി അഗസ്റ്റിന്‍. ചെരുപ്പകാലത്ത് സ്വായത്തമാക്കുവാന്‍ കഴിയാത്ത ആയോധനകലയോടുള്ള ആവേശം കൊണ്ട് അറുപത്തിരണ്ടാം വയസ്സിലാണ് ഇദ്ദേഹം ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കുന്നത്. ജപ്പാനില്‍ നടക്കുന്ന അടുത്ത ഇന്റര്‍നാഷണല്‍ കരാട്ടെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുതിനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം നിലവില്‍.

ഉറച്ച തീരുമാനങ്ങളും നിശ്ചയദാര്‍ഢ്യവും കൊണ്ട് രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായ ഇടുക്കി കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് എസ് റ്റി അഗസ്റ്റ്യന്‍ എഴുപത്തിരണ്ടാം വയസ്സിലും രാഷ്ട്രീയം മാത്രമല്ല തന്റെ മനക്കരുത്തിനൊപ്പം സകൈക്കരുത്തും ഒട്ടും ചോര്‍ന്ന് പോയിട്ടില്ലെന്ന് തെളിയിക്കുകയാണ്. രാഷ്ട്രീയ ജീവത്തിന്റെ പ്രായം കടുപോയപ്പോളാണ്് വീണ്ടും കരാട്ടെ പരിശീലനം നടത്തണമെന്ന് ആഗ്രഹമുണ്ടാകുന്നത്. പിന്നീടൊന്നും നോക്കിയില്ല. പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് തന്റെ അറുപത്തിരണ്ടാമത്തെ വയസ്സില്‍ ബ്ലാക് ബെല്‍റ്റും സ്വന്തമാക്കി.

karatte

ഇന്ന് നൂറുകണക്കിന് വരുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും കരാട്ടേ പരിശീലനം നല്‍കിവരുന്നു. യുവതലമുറയിലെ ഉറച്ച ശരീരത്തിന് ഉടമകളായവര്‍ ചെയ്യുതിനേക്കാള്‍ ആവേശകരമായ അഭ്യാസ പ്രകടനമാണ്് ഇദ്ദേഹം നടത്തുത്. ഒരേ സമയം ശരീരത്തിന്റെ ഏഴ് ഭാഗങ്ങളില്‍ ഓടുകള്‍ അടിച്ചുടയ്ക്കുന്നത് കണ്ടുനില്‍ക്കുവര്‍ക്കും ഹരം പകരുതാണ്. മനസ്സിന്റെ ആത്മ വിസ്വാസവും ചെറുപ്പത്തിന്റെ ഊര്‍ജ്ജവും ഇപ്പോഴും ഉണ്ടെന്ന വിശ്വാസമാണ് തനിക്ക് ഈ പ്രായത്തിലും ആയോധന കലയില്‍ മുഴുകുവാന്‍ കഴിയുതെന്ന് ഇദ്ദേഹം പറയുന്നു.നവംബറില്‍ ജപ്പാനില്‍വച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ കരാട്ടെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ഇദ്ദേഹം കട്ടപ്പനയില്‍ കരാട്ടെ അഭ്യാസം നടത്തിവരുന്നു.

English summary
panchayath president of idukki became famous through martial arts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X