കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വറിനെതിരേ വെളിപ്പെടുത്തല്‍!! എല്ലാ പാര്‍ട്ടികളും എംഎല്‍എയില്‍ നിന്നു പണം കൈപ്പറ്റി!!

പഞ്ചായത്ത് പ്രസിഡന്‍റാണ് വെളിപ്പെടുത്തിയത്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് കുരുക്കിലായ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിന്റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിക്കാന്‍ അന്‍വര്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്നതാണ് പ്രസിഡന്റിന്റെ സംഭാഷണം.

പണം കൈപ്പറ്റി

പണം കൈപ്പറ്റി

പാര്‍ട്ടി ഭേദമന്യേ അന്‍വറില്‍ നിന്നും എല്ലാവരും പണം കൈപ്പറ്റിയതായാണ് സോളി ജോസഫ് പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇതെന്നും അവര്‍ വെളിപ്പെടുത്തുന്നു. എംഎല്‍എയുടെ സൗജന്യം പറ്റാത്ത ഒരു രാഷ്ട്രീയക്കാരും കൂടരഞ്ഞി പ്രദേശത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം പിരിവിനെത്തുന്നത്

ആദ്യം പിരിവിനെത്തുന്നത്

കൂടരഞ്ഞിയില്‍ എന്ത് പരിപാടി വന്നാലും രാഷ്ട്രീയക്കാര്‍ സാമ്പത്തിക സഹായം തേടി ആദ്യം സമീപിക്കുന്നത് അന്‍വറിനെയാണെന്നും സോളി ജോസഫ് പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല

തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല

തിരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല അല്ലാതെയും ചെറിയ പരിപാടികള്‍ക്കും മറ്റുമായി വിവിധ പാര്‍ട്ടിക്കാര്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് തന്റെ അറിവെന്നും സോളി വെളിപ്പെടുത്തി.

ജോലിയെടുക്കുന്നത് യുഡിഎഫുകാര്‍

ജോലിയെടുക്കുന്നത് യുഡിഎഫുകാര്‍

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 70 ശതമാനവും യുഡിഎഫുകാരാണ്. മുന്‍ വാര്‍ഡ് മെമ്പറായ സൂസമ്മ മാത്യുവും അവിടുത്തെ ജോലിക്കാരിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മണ്ഡലം വൈസ് പ്രസിഡന്റ്

മണ്ഡലം വൈസ് പ്രസിഡന്റ്

പാര്‍ക്കിനുള്ളില്‍ ഓള്‍റൗണ്ടറായി നിറഞ്ഞു നില്‍ക്കുന്നത് മണ്ഡലം വൈസ് പ്രസിഡന്റായ മണിയാണെന്നും അവര്‍ വെളിപ്പെടുത്തി.

നിഷേധിച്ച് ടി സിദ്ദിഖ്

നിഷേധിച്ച് ടി സിദ്ദിഖ്

കോണ്‍ഗ്രസിലെ ഒരു പ്രാദേശിക നേതാവും അന്‍വറിന്റെ ആനുകൂല്യം പറ്റുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പ്രതികരിച്ചു. ഇത്തരമൊരു നടപടിയുണ്ടായാല്‍ വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

English summary
Koodaranji panchayath president revealation about MLA Anwar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X