കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായലില്‍ ചാടിയ കൃഷണന്‍ 'വിഭാഗീയതയുടെ ഇര'; സിപിഎം നേതാക്കള്‍ പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: പാര്‍ട്ടിക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് കായലില്‍ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വികെ കൃഷ്ണനായി തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ബോട്ടില്‍ നിന്ന് കൃഷ്ണന്‍ കൊച്ചി കായലിലേക്ക് ചാടിയത്. കൃഷ്ണനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ വികെ കൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെതുടര്‍ന്ന് അദ്ദേഹത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.

എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായതല്ല ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കൃഷ്ണന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തന്നെ പുറത്താക്കാന്‍ ശമ്രിക്കുന്നവരാണ് എളങ്കുന്നപ്പുറ ലോക്കല്‍ കമ്മറ്റിയിലുള്ളതെന്ന് കത്തില്‍ ആരോപിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ആരോപണങ്ങളുമായി കൃഷ്ണന്റെ ബന്ധുക്കളും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

സഹയാത്രികനെ ഏല്‍പ്പിച്ച്

സഹയാത്രികനെ ഏല്‍പ്പിച്ച്

ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഫെറിബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയാണ് കൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൃഷ്ണനായി ഇപ്പോഴും തിരച്ചില്‍ തുടരുകായാണ്. ബോട്ടില്‍ യാത്ര ചെയ്തിരുന്ന ഒരാളുടെ കയ്യില്‍ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ചാണ് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്.

സ്ഥാനം നഷ്ടപ്പെട്ടതല്ല

സ്ഥാനം നഷ്ടപ്പെട്ടതല്ല

എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍ാറായിരുന്ന വികെ കൃഷ്ണനെ രണ്ട് മാസം മുമ്പ് അവിശ്വാസപ്രമേയത്തിലൂടെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. എന്നാല്‍ സ്ഥാനമാനം നഷ്ടപ്പെട്ടതില്‍ തനിക്ക് വിശമില്ല. തന്നെ പുകച്ച് പുറത്താചാടിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയിലേതെന്ന് കൃഷ്ണന്‍ കത്തില്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടിയില്‍ നിന്നുള്ള പീഡനം

പാര്‍ട്ടിയില്‍ നിന്നുള്ള പീഡനം

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന വെളിപ്പെടുത്തലുകളുമായി കൃഷ്ണന്റെ ബന്ധുക്കളും ഇന്ന് രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്നുള്ള മാനസിക പീഡനം മൂലമാണ് കൃഷ്ണന്‍ ആത്മഹത്യചെയ്തതെന്ന് സഹോദരീ പുത്രന്‍ രേണു പറഞ്ഞു. കൂറേ കാലമായി പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരെ നീക്കള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ജനകീയന്‍

ജനകീയന്‍

മികച്ച ഭൂരപക്ഷത്തില്‍ ജയിച്ചാണ് കൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റായത്. വളരെ ജനകീയനായിരുന്നു അദ്ദേഹം. ഒരു ആരോപണവും ഇന്നേവരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടില്ലെന്നും രേണു വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടികകത്തെ ചിലര്‍ പലപ്പോഴും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു. പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം നടത്തിയെന്നും മരുമകന്‍ രേണു പറഞ്ഞു.

മാനസിക പീഡനം

മാനസിക പീഡനം

ജനങ്ങള്‍ക്കിടിയില്‍ വളരെ സ്വാധീനം ഉള്ള നേതാവായിരുന്നെങ്കിലും പാര്‍ക്കുള്ളില്‍ അതായിരുന്നില്ല അവസ്ഥ. പാര്‍ട്ടിക്കകത്ത് നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത സമ്മര്‍ദ്ദങ്ങളാണ്. പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹത്തെ പലപ്പോഴും മാനസികമായി പീഡിപ്പിച്ചു. ഇതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇപ്പോള്‍ ചിലര്‍ ഉന്നയിക്കുന്നത് പോലെ കുടുംബത്തിന് യാതൊരുവിധ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും രേണു വ്യക്തമാക്കി.

ഭീഷണി

ഭീഷണി

പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കം നടത്തുന്നായി കൃഷ്ണന്‍ സംശയിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ ഭീഷണിയാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണാണ് സംശയിക്കുന്നത്. നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായ കൃഷ്ണനെ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഒതുക്കാനുള്ള ശ്രമം നടന്നിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിഭാഗീയതയുടെ ഇര

വിഭാഗീയതയുടെ ഇര

പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായിട്ടാണ് കൃഷ്ണനെതിരെ പ്രാദേശിക നേതാക്കള്‍ തിരിഞ്ഞത്. കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു കൃഷ്ണന്‍. ഒരു വിഭാഗം വിഎസ് പക്ഷക്കാര്‍ സിപിഐയിലേക്ക് പോയപ്പോഴും അദ്ദേഹം പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടലിലായിരുന്നെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുകയായിരുന്നു.

തിരച്ചില്‍

തിരച്ചില്‍

തീരദേശ പോലീസിന്റേയും നാവിക സേനയുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. തീരദേശ പോലീസില്‍ നിന്ന് എസ് ഐ ആന്റണിയുടെ നേതൃത്വത്തില്‍ എട്ട് പേരാണ് വൈപ്പിനിലെത്തിയിരിക്കുന്നത്. നാവികസേനയുടെ മുങ്ങള്‍ വിദഗ്ദ്ധരും തിരച്ചലില്‍ പങ്കാളികളാവുന്നു. വെളിച്ചക്കുറവും അടിയൊഴുക്കും തിരച്ചലിനെ ബാധിച്ചിട്ടുണ്ട്

English summary
panchayath president suicide attempt relatives against cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X