കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സ് വിട്ടു നിന്നു, ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍ എം പി നിലനിര്‍ത്തി

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ഒഞ്ചിയം പഞ്ചായത്ത് ഭരണം ടി പി ചന്ദ്രശേഖരന്റെ ആര്‍ എം പി നിലനിര്‍ത്തി. കെ പി ആര്‍ നഗറില്‍ വിജയിച്ച എ പി കവിതയാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. കവിതയ്ക്ക് എട്ടും എതിര്‍ സി പി എം സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. മുസ്ലീം ലീഗിലെ രണ്ട് അംഗങ്ങള്‍ ആര്‍ എം പിയെ പിന്തുണച്ച വോട്ട് രേഖപ്പെടുത്തുകയും ജെ ഡി യു, കോണ്‍ഗ്രസ്സ് വിട്ടു നിന്നതോടെയാണ് ആര്‍ എം പി വിജയിച്ചത്.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പഞ്ചായത്തില്‍ എല്‍ ഡി എഫിനാണ് കൂടുതല്‍ സീറ്റ് ലഭിച്ചത്. 17 അംഗ ഭരണ സമിതിയില്‍ ഏഴും, ആര്‍ എം പിക്ക് ആറും യു ഡി എഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ ദിവസം മൂന്നുമുന്നണികളും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തിലാണ് യു ഡി എഫ് മത്സരത്തില്‍ നിന്നും വിട്ടു നിന്നത്.

kerala

ആര്‍.എം.പി യു.ഡി.എഫ് രഹസ്യധാരണ പരസ്യമായി മാറി എന്നായിരുന്നു ഇതേക്കുറിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണം. യു.ഡി.എഫിലെ ധാരണ പ്രകാരമല്ല, ഒഞ്ചിയത്തെ ജനങ്ങളുടെആഗ്രഹം മാനിച്ചാണ് ആര്‍.എം.പിക്ക് വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.

തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല ലീഗ് വോട്ട് ചെയ്തതെന്ന് ആര്‍.എം.പി വൃത്തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് ടി പി ചന്ദ്രശേഖരന്‍ സി പി എം വിട്ട്് ആര്‍ എം പി രൂപീകരിച്ചത്.

English summary
panchayth for r m p, congress support to r m p
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X