കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ബോട്ട് യാത്ര കാരണം റുഖിയക്ക് നേരിടേണ്ടിവന്നത്... നഗ്നചിത്രങ്ങള്‍ തന്റേതല്ല, അവരെ വെറുതെവിടില്ല..

നിയമ നടപടി സ്വീകരിക്കാന്‍ റുഖിയ

  • By Desk
Google Oneindia Malayalam News

മലപ്പുറം: തന്റെതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി വനിതാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. മലപ്പുറം ജില്ലയിലെ മമ്പാട് പഞ്ചായത്ത് പ്രസിഡന്റായ കണ്ണിയന്‍ റുഖിയയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

ദിലീപ് കൈവിട്ട കളിക്ക്... ഇനി ബെഹ്‌റ തന്നെ രക്ഷ, പക്ഷെ എല്ലാം വഴികളും അടയ്ക്കാന്‍ പോലീസ്... ദിലീപ് കൈവിട്ട കളിക്ക്... ഇനി ബെഹ്‌റ തന്നെ രക്ഷ, പക്ഷെ എല്ലാം വഴികളും അടയ്ക്കാന്‍ പോലീസ്...

അധ്യാപകന്റെ ലൈംഗിക അതിക്രമം... പിന്നാലെ പെണ്‍കുട്ടികള്‍ പ്രസവമുറിയില്‍, വിവാദം കത്തുന്നു...അധ്യാപകന്റെ ലൈംഗിക അതിക്രമം... പിന്നാലെ പെണ്‍കുട്ടികള്‍ പ്രസവമുറിയില്‍, വിവാദം കത്തുന്നു...

 ബോട്ട് യാത്ര

ബോട്ട് യാത്ര

ഒക്ടോബര്‍ ഏഴിനു ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടത്തിയ ബോട്ട് യാത്രയുമായി ബന്ധപ്പെട്ടാണ് റുഖിയക്കെതിരേ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്.

ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്ര

ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്ര

ആലപ്പുഴയില്‍ നടന്ന കയര്‍ കേരള പദ്ധതിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് നാല് അംഗങ്ങള്‍ക്കൊപ്പം റുഖിയ ബോട്ട് യാത്ര നടത്തിയത്. റുഖിയയെ കൂടാതെ മമ്പാട് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

നഗ്നചിത്രങ്ങള്‍

നഗ്നചിത്രങ്ങള്‍

ബോട്ട് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളോടൊപ്പം തന്റേതെന്നു പറഞ്ഞ് നഗ്നചിത്രങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി ചിലര്‍ പ്രചരിപ്പിക്കുന്നതായാണ് റുഖിയ പറയുന്നത്.

പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല

പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല

നഗ്നചിത്രത്തിലുള്ളത് താന്‍ അല്ലെന്ന് അടുത്ത് പരിചയമുള്ള എല്ലാവര്‍ക്കുമറിയാം. ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിനാല്‍ അപമാനഭാരം മൂലം തനിക്കു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നു റുഖിയ പറഞ്ഞു.

 നിയമനടപടി

നിയമനടപടി

തന്റെ വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരേ നിയമ നടപടി ആരംഭിച്ചതായി റുഖിയ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷനും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Fake photos in social media: Panchayathu president to give complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X