പന്തളം സുധാകരന്‍ ചലച്ചിത്ര അക്കാദമി തലപ്പത്തേയ്ക്ക് ?
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ കോണ്‍ഗ്രസിന് നിയന്ത്രണമുള്ള ഭരണസമിതിയെ ചുമതലയേല്‍പ്പിയ്ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിയ്ക്കുന്നു. രാജീവ് നാഥ് ചെയര്‍മാനാകുന്ന സമിതിയില്‍ നിര്‍മാതാവ് എം രഞ്ജിത്തിനെയും ജോഷി മാത്യുവിനെയും നിലനിര്‍ത്തും
പ്രിയദര്‍ശന്‍ അക്കാദമി സ്ഥാനം രാജി വച്ചതിന് പിന്നാലെ ഭരണ സമിതിയുടെ കാലവധി ഈ മാസം 31 ന് പൂര്‍ത്തിയാകുന്നതും കൂടി കണക്കിലെടുത്താണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാരിന് നേരിട്ട് നിയന്ത്രണമുള്ള ഭരണസമിതിയാകും ചുമതലയേല്‍ക്കുക. പന്തളം സുധാകരന് പുറമെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിയ്ക്കുന്ന രാജീവ് നാഥും കോണ്‍ഗ്രസുമായി അടുപ്പമുള്ള ആളാണ്.

ബീന പോള്‍ രാജിവച്ച ഒഴിവിലേയ്ക്ക് ചലച്ചിത്രമേളയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പരിചയ സമ്പന്നരെയും പരിഗണിയ്ക്കുന്നുണ്ട്. ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ വിവാദമാകുന്ന സാഹചര്യം കണക്കിലെടുത്ത് അഭിമുഖത്തിലൂടെ സ്ഥിരം നിയമനം നടത്താനും സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications