Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹൃദയവേദനയോടെ..രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?;സഹോദരന്റെ ബിജെപി പ്രവേശനത്തിൽ പന്തളം സുധാകരൻ

തിരുവനന്തപുരം; സഹോദരൻ പന്തളം പ്രതാപന്റെ ബിജെപി പ്രേവേശനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ. സഹപ്രവർത്തകരായ,പരിചിതരും അപരിചിതരുംഅമർഷത്തോടെ,ഖേദത്തോടെ,സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,മറുപടി പറഞ്ഞു തളരുന്നു.ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു.എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ചസാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം വായിക്കാം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

Pandalam Sudhakarans explanation

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരൻ കെ പ്രതാപൻ ബീജെപിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു. എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ചസാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.

ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ പുതിയ ചിത്രങ്ങൾ

സഹപ്രവർത്തകരായ, പരിചിതരും അപരിചിതരുംഅമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ , വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോൺഗ്രസ്സാണ്,ഈ കുടുംബംഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാൻ മുൻഅറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്.ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?, സുധാകരൻ കുറിച്ചു.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന ബിജെപി വിജയയാത്രയുടെ സമാപന വേദിയിൽ വെച്ചാണ് പന്തളം സുധാകരന്റെ സഹോദരനായ പ്രതാപൻ ബിജെപിയിൽ ചേർന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+