Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ, ദിലീപിനെയും കാവ്യയെയും അപമാനിച്ച് കോണ്‍ഗ്രസ് നേതാവ്...

സംഭവം വിവാദമായതോടെ പന്തളം സുധാകരന്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

തിരുവനന്തപുരം: ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തെ അപമാനിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ വിവാദത്തില്‍. ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നതിന് ശേഷമാണ് അശ്ലീലച്ചുവയോടെ, ഇനി കള്ളപ്പണമാണെന്ന് ആരും പറയില്ലല്ലോ എന്നും സുധാകരന്റെ പോസ്റ്റിലുണ്ടായിരുന്നത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്തായാലും സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍, ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ എന്നായിരുന്നു പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.

ഉടനെ പിന്‍വലിച്ചു

ഉടനെ പിന്‍വലിച്ചു

സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതുമായ പന്തളത്തിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് വാട്‌സാപ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചത്. സംഭവം വിവാദമായതോടെ പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

വിമര്‍ശനങ്ങളുടെ ഘോഷയാത്ര

വിമര്‍ശനങ്ങളുടെ ഘോഷയാത്ര

മുന്‍ മന്ത്രിയും മുന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടറുമായിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് ചേര്‍ന്നതല്ല സുധാകരന്റെ പോസ്‌റ്റെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

പിന്തുണ അവശ്യപ്പെട്ട് ദിലീപ്

പിന്തുണ അവശ്യപ്പെട്ട് ദിലീപ്

എല്ലാവരെയും ഞെട്ടിച്ചായിരുന്നു ദിലീപ്-കാവ്യാമാധവന്‍ വിവാഹം. വിവാഹത്തിന്റെ തൊട്ടുമുമ്പ് മാത്രമാണ് സിനിമാലോകവും മറ്റുള്ളവരും ഇരുവരും വിവാഹിതരാവാന്‍ പോകുന്ന വാര്‍ത്ത അറിയുന്നത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് വിവാഹമെന്നും ഇനി പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് വേണ്ടെതെന്നും ദിലീപ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+