കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി പാഞ്ചാലിമേട് ടൂറിസം പദ്ധതി ഒന്നാം ഘട്ടം നാടിന് സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയിലെ ടൂറിസം സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്ന തലത്തിലേക്ക് മാറണമെന്നും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു.പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരിച്ച ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സമയത്തും ഏതൊരു ടൂറിസ്റ്റിനും വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്താന്‍ കഴിയണം.

കേരളത്തിലെത്തിയ വിദേശ വനിതയുടെ മരണം ടൂറിസം മേഖലക്ക് തീരാകളങ്കമായി. ഇത്തരം ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാകാന്‍ പാടില്ല,അതിനായി ടൂറിസം രംഗത്ത് കര്‍ശന നിയമങ്ങളും നടപടികളും ഉണ്ടാകും, അതിഥികളെ ഈശ്വരനു തുല്യം കാണു പാരമ്പര്യമാണ് മലയാളിക്കുള്ളത്,അത്തരത്തില്‍ ടൂറിസം സംസ്‌കാരം വളര്‍ത്തിയെടുക്കണം,നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരികളുടെ പറുദീസയായി പാഞ്ചാലിമേട് മാറുമെന്നും മന്ത്രി പറഞ്ഞു.

panjalimedu

പാഞ്ചാലിമേടിന്റെ സൗന്ദര്യത്തെ നാടിന് മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. ഗ്രാമഞ്ചായത്ത് മുന്‍കൈയെടുത്ത് ഹോംസ്റ്റേകള്‍ ആരംഭിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.പളനി- മൂന്നാര്‍ മുറിഞ്ഞപുഴ-പാഞ്ചാലിമേട്-എരുമേലി-ശബരിമല വഴിയുള്ള പളനി-ശബരി പുതിയ ദേശീയപാത വരുതോടെ പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന് കൂടുതല്‍ പ്രയോജനമേകുമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.

ഒരു പ്രദേശത്തിന്റെ മുഴുവന്‍ വികസനത്തിനുതകുന്ന വിനോദസഞ്ചാരമേഖലക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണെ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളെ തകര്‍ക്കുവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും എം.എല്‍.എ പറഞ്ഞു. പാഞ്ചാലിമേട് പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുത്ത ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചങ്ങിന്റെ ഭാഗമായി ഉപഹാരം നല്‍കി ആദരിച്ചു.

English summary
panjalimedu tourism plan first phase inaugurated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X