എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു; സംസ്ക്കാരം ബുധനാഴ്ച...
തിരുവനന്തപുരം: എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു. എൺപത്തിയാറ് വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മലയാള ഭാഷാശുദ്ധിയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രഗത്ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. സംസ്ക്കാരം ബുധനാഴ്ച കൈക്കാട് ശാന്തികവാടം സ്മശാനത്തിൽ നടക്കും.
മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍ കുഞ്ചു നായരുടേയും എന്‍ ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ആയിരുന്നു ജനനം. സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും അദ്ദേഹം നേടി.

മൗലികമായ നിരവധി കൃതികളുടെ കര്‍ത്താവായ അദ്ദേഹം വിവിധ തലങ്ങളില്‍ മലയാള ഭാഷയ്ക്ക് അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചിരുന്നു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സര്‍വകലാശാലയുടെ സെനറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. 1987-ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യാപകനായിരിക്കെ വിരമിച്ചു. . ഭാഷാ, സാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications