കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്തോളൂ..വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍
എസ്എഫ്ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്.
തിരുവനന്തപുരം: എസ്എഫ്ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനും പന്ന്യന്റെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി പത്ത് മിനുട്ട് സഹനശക്തി കാണിച്ചിരുന്നെങ്കില്‍ സമരം തീര്‍ന്നേനെയെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും സിപിഐയുടെ മുതിര്‍ന്ന നേതാവായ പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. മാനെജ്മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും പന്ന്യന്‍ എസ്എഫ്ഐയെ കുറ്റപ്പെടുത്തി.

സമരം തീര്‍ക്കാന്‍ പറ്റില്ല
എസ്എഫ്ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ആവശ്യം
കഴിഞ്ഞ ദിവസം ലോ അക്കാദമി സമരം ഒത്തു തീര്‍പ്പാക്കാന്‍ വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മന്ത്രിതല ചര്‍ച്ച വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചായിരുന്നു മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്.

മന്ത്രി
ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നപ്പോള്‍, അത് മാനേജ്മെന്റാണ് തീരുമാനിക്കേണ്ടതെന്നും പ്രിന്‍സിപ്പല്‍ മാറി നില്ക്കുന്ന കാര്യം അംഗീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഉറച്ചു നിന്നു
രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. അതോടെ വിദ്യാഭ്യാസ മന്ത്രി എഴുന്നേറ്റ് പോകുകയും ചെയ്തു.

സര്‍ക്കാരിനെതിരെ രംഗത്ത്
ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു.

സമരഐക്യമായി വളരും
വിദ്യാര്‍ഥി സമരം തീര്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിദ്യാര്‍ഥി ഐക്യം സമരഐക്യമായി വളരും. രാഷ്ട്രീയ ന്യായങ്ങള്‍ കണ്ടുപിടിച്ച് വിദ്യാര്‍ഥി ഐക്യം തകര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നും കാനം കോഴിക്കോട് വ്യക്തമാക്കിയിരുന്നു.

രംഗത്ത്
പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് സിപിഎമ്മിനും എസ്എഫ്ഐക്കുമെതിരെ രംഗത്തുവരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications