കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്തോളൂ..വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍

എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനും പന്ന്യന്റെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി പത്ത് മിനുട്ട് സഹനശക്തി കാണിച്ചിരുന്നെങ്കില്‍ സമരം തീര്‍ന്നേനെയെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും സിപിഐയുടെ മുതിര്‍ന്ന നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മാനെജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും പന്ന്യന്‍ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി.

 സമരം തീര്‍ക്കാന്‍ പറ്റില്ല

സമരം തീര്‍ക്കാന്‍ പറ്റില്ല

എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ആവശ്യം

വിദ്യാര്‍ത്ഥികളുടെ ആവശ്യം

കഴിഞ്ഞ ദിവസം ലോ അക്കാദമി സമരം ഒത്തു തീര്‍പ്പാക്കാന്‍ വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മന്ത്രിതല ചര്‍ച്ച വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചായിരുന്നു മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്.

 മന്ത്രി

മന്ത്രി

ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നപ്പോള്‍, അത് മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടതെന്നും പ്രിന്‍സിപ്പല്‍ മാറി നില്‍ക്കുന്ന കാര്യം അംഗീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 ഉറച്ചു നിന്നു

ഉറച്ചു നിന്നു

രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. അതോടെ വിദ്യാഭ്യാസ മന്ത്രി എഴുന്നേറ്റ് പോകുകയും ചെയ്തു.

 സര്‍ക്കാരിനെതിരെ രംഗത്ത്

സര്‍ക്കാരിനെതിരെ രംഗത്ത്

ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു.

 സമരഐക്യമായി വളരും

സമരഐക്യമായി വളരും

വിദ്യാര്‍ഥി സമരം തീര്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിദ്യാര്‍ഥി ഐക്യം സമരഐക്യമായി വളരും. രാഷ്ട്രീയ ന്യായങ്ങള്‍ കണ്ടുപിടിച്ച് വിദ്യാര്‍ഥി ഐക്യം തകര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നും കാനം കോഴിക്കോട് വ്യക്തമാക്കിയിരുന്നു.

രംഗത്ത്

രംഗത്ത്


പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് സിപിഎമ്മിനും എസ്എഫ്‌ഐക്കുമെതിരെ രംഗത്തുവരുന്നത്.

English summary
Pannian Raveendran criticise education minister C Raveendranath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X