കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്പെൻഷനല്ല വേണ്ടത്... ഡിസ്മിസൽ, നിയമം ഭേദഗതി ചെയ്യണം, പോലീസ് അക്രമങ്ങൾക്കെതിരെ പന്ന്യൻ രവീന്ദ്രൻ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ പോലീസ് അതിക്രമങ്ങൾ കൂടിവരികയാണ്. കസ്റ്റഡി മരണം മുതൽ ദുരഭിമാനക്കൊലവരെ നമ്മുടെ കേരളത്തിലാണ് നടന്നതെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഇതിനെല്ലാം പിന്നിൽ ആരോപണ വിധേയരായിരിക്കുന്നത് പോലീസും. പോലീസിനെതിരെയുള്ള നടപടികൾ വെറും സസ്പെൻഷനിൽ ഒതുക്കരുതെന്ന അഭിപ്രായവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തി.

പോലീസുകാർക്കെതിരായ നടപടികൾ സ്പെൻഷനിൽ ഒതുക്കരുതെന്നും ഡിസ്മിസ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് വേണ്ടി നിയമത്തിൽ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. വിലപ്പെട്ട മനുഷൃ ജീവിതം നഷ്ടപ്പെട്ട തിന് ഒത്താശ ചെയ്ത പോലീസ്‌ സുരക്ഷിതർ. ഇതു കൊണ്ടാണ് കുറ്റകൃത്യങ്ങൾ പോലീസ് സേനയിൽ പെരുകുന്നതെന്നും അദ്ദേഹം പറഞ്ഞു. പന്ന്യൻ രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിശദമായി...

പോലീസിന് എന്തുപറ്റി?

പോലീസിന് എന്തുപറ്റി?


ദൈവത്തിന്റെ സ്വന്തം നാടാണ് ഈ കൊച്ചു കേരളം നന്മ നിറഞ്ഞ നാട് മലയാളികൾ അഭിമാനപൂർവം ഹൃദയത്തിൽ സൂക്ഷിക്കുന്ന ജന്മ നാട് എന്നാൽ അടുത്ത നാളുകളിൽ നടന്ന ചില സംഭവങ്ങൾ നമ്മെ വേദനിപ്പിക്കുന്നതാണ് ആളുമാറി കൊല പ്രതിസ്ഥാനത്ത് പോലീസും ദുരഭിമാന കൊല അതിലും പോലിസിന് ബന്ധം പത്തു വയസ്സ് കാരിയെ സിനിമാ തിയറ്ററിൽ പീഠനം അതിലും പോലീസിന്റെ പങ്കാ ളിത്തം... എന്തൂ പറ്റി പോലീസിന്? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പെറ്റി കേസ് മാത്രം

പെറ്റി കേസ് മാത്രം


ഈ സംഭവങ്ങൾ പരിശോധിച്ചാൽ ഒരുകാരൃം ബോദ്ധൃമാകും ഇതിന്റെയെല്ലാം പിന്നിൽ പോലീസ് സേനയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് എന്നാൽ ഇവർക്ക് എങിനെ ഇതെല്ലാം ചെയ്യാനൂള്ള ധൈരൃം ഉണ്ടാകുന്നു, പോലീസിന് എന്തു ചെയ്താലും എന്തു നടപടി വരുമെന്ന് അവർക്ക നന്നായി അറിയാം ,ആളെ ചവുട്ടികൊന്നാലും ആളെ തട്ടികൊണ്ട് പോയികൊലചെയ്യുന്നതിന്ന് ഒത്താശ ചെയ്താലും, കൊച്ചു പെൺകുട്ടിയെ പീഡീപ്പിക്കാൻ സഹായം ചെയ്താലും പോലീസിന് സസ്പൻഷനും ഒരു പെറ്റീ കേസും ജനങളുടെ പ്രതിഷേധത്തിന്റെ ചൂട്മാറുംബോൾ കുററവാളി പോലീസ് പതിവ് പോലെ വീണ്ടും രംഗത്ത് വരും വിലപ്പെട്ട മനുഷൃ ജീവിതം നഷ്ടപ്പെട്ട തിന് ഒത്താശ ചെയ്ത പോലീസ്‌ സുരക്ഷിതർ. ഇതു കൊണ്ടാണ് കുറ്റകൃത്യങ്ങൾ പോലീസ് സേനയിൽ പെരുകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സർവ്വീസിൽ നിന്ന് ഡിസ്മിസ് ചെയ്യണം

കൂട്ടിക്കൊടുപ്പ്,കുററവാളികളെ സംരക്ഷിക്കൽ,നിരപരാധികളെ കോഴപ്പണത്തിന് വേണ്ടി കൊലപ്പെടുത്തൽ,കള്ളക്കേസ് നിർമ്മിക്കൽ, പരാതി കിട്ടിയാൽ ,പൂഴത്തി വെക്കൽ ,പണമുളളവരുടെ ക്വട്ടേഷൻപണി ഇതൊക്കെ ചെയ്യുവരാണ് ഈ വിഭാഗം അത്കൊണ്ട് കേരളത്തെ അപകീർത്തിപ്പെതുത്തുന്നകുററവാളികളായ ഈ പോലീസുകാരെ സർവീസിൽ നിന്ന് ഡിസ്മീസ് ചെയ്യുകയാണ് വേണ്ടത് ,അങിനെ ചെയ്യുന്നതിന് നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അ്വസാനിപ്പിക്കുന്നത്.

10 വയസുകാരിയെ പീഡിപ്പിച്ച സംഭവം

എടപ്പാളിൽ സിനിമാതിയറ്ററിൽ വെച്ച് 10 വയസ്സ്കാരീയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച സംഭവത്തിലും പ്രതികരണവുമായി പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. അതീവ ഗൗരവമുള്ളതാണ് ഈസംഭവം വീഡീയോ ദൃശൃം സഹിതം 25ന് ചൈൽഡ് ഹെൽപ്പ് ലൈനിന് കൈമാറി 26 കേസെടുക്കാൻ ആവശ്യപ്പെട്ടിട്ട് 16ദിവസം കേസെടുക്കാതിരുന്ന എസ് ഐ യെ സസ്പെന്റ് ചെയ്താൽ മാത്രം പോര കേസ് ഇല്ലാതാക്കാൻ ശ്രമിച്ച എസ് ഐ കൂട്ടു പ്രതി തന്നെയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കൂടുതൽ ആലോചനയൂടെ കാര്യമില്ല കേസ്സ് പൂഴ്ത്തി വെച്ച എസ്സ് ഐ യെ പോസ്കോ ചുമത്തി ജയിലിൽ അടക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം ഇതുപോലുള്ള പോലീസ്‌കാർ കേരളത്തിന്ന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Pannian Ravindran's facebook post about police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X