രാജ്യത്തെ എല്ലാ ഇടതുപക്ഷ അനുകൂലികളും പ്രതീക്ഷയോടെയാണ് കേരളത്തെ നോക്കുന്നത്: പന്ന്യൻ രവീന്ദ്രൻ
രാജ്യത്തെ എല്ലാ ഇടതുപക്ഷ അനുകൂലികളും പ്രതീക്ഷയോടെയാണ് കേരളത്തെ നോക്കുന്നത്: പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: രാജ്യത്തെ എല്ലാ ഇടതുപക്ഷ അനുകൂലികളും പ്രതീക്ഷയോടെ കേരളത്തെയാണ് നോക്കുന്നതെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സംസ്ഥാനത്ത് മാതൃക ഭരണം കാഴ്ചവെച്ചാൽ മാത്രമേ ഇന്ത്യയിലെ ജനങ്ങൾക്ക് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ നിലനിർത്താനും മെച്ചപ്പെടുത്താനും സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

വ്യത്യസ്തമായ ഒരു ഭരണ സംവിധാനം കേരളത്തിലുണ്ടെന്ന് ഇന്ത്യയോട് പറയാൻ കഴിയണമെന്നും രാജ്യത്തിന്റെ ഭാവികൂടി കണ്ട് മുന്നോട്ട് പോകാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും പന്ന്യൻ പറഞ്ഞു. ഭരണ നയങ്ങളുടെ കാര്യത്തിൽ പൊതുവിൽ ജാഗ്രത പാലിക്കപ്പെടുന്നുണ്ടെന്നും അനുഭവങ്ങൾ വഴികാട്ടിയാണെന്നും അതിൽ നിന്ന് പാഠം ഉൾകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പിണറായി സർക്കാരിന്റെ പ്രവർത്തനത്തിലും നയപരിപാടികളിലും തൃപ്തനാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പ്രളയവും മഹാമാരിയുമടക്കം നിരവധി പ്രതിസന്ധികളെ നേരിട്ടായിരുന്നു സർക്കാരിന്റെ പ്രവർത്തനം. എല്ലാ സർക്കാരിന്റെ കാലത്തും നന്മയും തിന്മയുമുണ്ടാകുമെങ്കിലും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീഴ്ചകളേക്കാൾ കൂടുതൽ നേട്ടങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാൽ ചുവപ്പുനാടയുടെ നൂലാമാലകൾ ഒഴിവാക്കാൻ കഴിയണമെന്നും അദ്ദേഹം നിർദേശിച്ചു.

മരം മുറി വിവാദത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. പട്ടയം കിട്ടിയ മനുഷ്യർക്ക് സ്വന്തം ഭൂമിയിലെ മരം മുറിക്കാനുള്ള അനുവാദം നൽകണമെന്നത് പൊതു അഭിപ്രായമായിരുന്നു. അത് നടപ്പിലാക്കിയ സമയത്ത് അപാകതകളുണ്ടായി.അത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞ അദ്ദേഹം മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ഉയർന്ന ആരോപണങ്ങളെയും തള്ളി. മന്ത്രിക്ക് അതിൽ പങ്കില്ലെന്നും ഉത്തരവിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കാണെന്ന് പച്ചയായി പറഞ്ഞത് മാത്രമാണെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഓരോ തവണ വീതം നിയമസഭയിലേക്കും പാർലമെന്റിലേക്കും മാത്രമാണ് പന്ന്യൻ രവീന്ദ്രൻ മത്സരിച്ചത്. അസംബ്ലീയിലേക്ക് നടന്ന പോരാട്ടത്തിൽ നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് 1996ൽ അദ്ദേഹം പറവൂരിൽ പരാജയവും അറിഞ്ഞിരുന്നു. ഇനി മത്സരിക്കാനില്ലെന്നും പാർട്ടി മത്സരിക്കണമെന്ന് തീരുമാനിച്ചാൽ ഒഴിവാക്കണം എന്ന് തൊഴുകൈയോടെ പറയുമെന്നും അവർ അത് അംഗീകരിക്കുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് തടയാൻ കൃഷ്ണപിള്ളയ്ക്ക് സാധിക്കുമായിരുന്നു. "ഒരു അകാലമൃത്യു കൃഷ്ണപിള്ളയ്ക്ക് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതുപോലെ ഇന്ത്യയിൽ ഭിന്നിക്കില്ലായിരുന്നു. കേരളം ആ പിളർപ്പിൽ നിന്നും എന്തായാലും ഒഴിവായി നിൽക്കുമായിരുന്നു. കേരളം മാറി നിന്നാൽ ഇന്ത്യയിൽ ആകെ ഒരു ഭിന്നത രൂപപ്പെടില്ല." തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കികൊണ്ട് അദ്ദേഹം പറഞ്ഞു.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications