പന്ന്യന്‍ മുടി മുറിച്ചു;ക്യാന്‍സര്‍ രോഗികള്‍ക്കായി
തിരുവനന്തപുരം: മുടി നീട്ടി വളര്‍ത്തുന്ന ക്രിക്കറ്റ് താരങ്ങളേയും ഫുട്ബോള്‍ താരങ്ങളേയും സിനിമ താരങ്ങളേയും നമ്മള് ഒരു പാട് കണ്ടിട്ടുണ്ട്. എന്നാല്‍ മുടി നീട്ടി വളര്‍ത്തിയ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന് ഒരു പക്ഷേ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മാത്രമായിരിക്കും.
37 വര്‍ഷമായി പന്ന്യന്‍ മുടി നീട്ടി വളര്‍ത്തുന്നു. നീളം കൂടുമ്പോള്‍ അല്പം കുറക്കും എന്നല്ലാതെ മുടി വെട്ടുന്ന ശീലം ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. എങ്കിലും പന്ന്യന്‍ കഴിഞ്ഞ ദിവസം തന്റെ മുടിയുടെ നീളം കുറച്ചു. സാധാരണത്തേതില്‍ നിന്ന് അല്പം കൂടുതലായി തന്നെ. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതിനായാണ് പന്ന്യന്‍ തന്റെ മുടി മുറിച്ചത്.

കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാര്‍ കെഎം മാണിയുടെ മകനുമായ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് ആയിരുന്നു ഇത്തരം ഒരു പാട് സംഘടിപ്പിച്ചത്. ഹെയര്‍ ഫോര്‍ ഹോപ്പ് എന്നായിരുന്നു പരിപാടിയുടെ പേര്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു ഐടി കമ്പനിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
കെ എം മാണിയും ജോസ് കെ മാണിയും ഒക്കെ രാഷ്ട്രീയത്തില്‍ എതിര് പക്ഷത്താണെങ്കിലും നിഷ തുടങ്ങിവച്ച പദ്ധതിക്ക് പരിപൂര്‍ണ പിന്തുണയുമായാണ് പന്ന്യന്‍ എത്തിയത്. തന്റെ മുടിദാനം മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകണം എന്നാണ് പന്ന്യന്‍ ആഗ്രഹിക്കുന്നത്.
വെറും ഒരു ബാര്‍ബര്‍ അല്ല കെട്ടോ സിപിഐ സംസ്ഥാന സെക്രട്ടറി സഖാവിന്റെ മുടി മുറിച്ചത്. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് അംബിക പിള്ളയായിരുന്നു. സ്വകാര്യ ആശുപത്രിക്ക് കീഴിലുള്ള ക്യാന്‍സര്‍ യൂണിറ്റിനാണ് പന്ന്യന്റെ മുടിത്തുമ്പുകള്‍ ദാനം ചെയ്തത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications