സെക്രട്ടറി സ്ഥാനം ഉപേക്ഷിക്കാന്‍ പന്ന്യന്‍ തയ്യാര്‍, വേണ്ടെന്ന് കേന്ദ്രം
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് പന്ന്യന്‍ രവീന്ദ്രന്. കഴിഞ്ഞ ലോക്സഭ തിരഞ്ഞിലെ പരാജയത്തിന്റെ ഉത്തരവാദിത്തവും പന്ന്യന്‍ രവീന്ദ്രന് ഏറ്റെടുത്തു. എന്നാല്‍ പന്ന്യന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിക്കെതിരെ നടപടിയെടുക്കാന്‍ സിപിഐ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. ശശിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി രാമചന്ദ്രന് നായരും നടപടി നേരിടുമെന്ന് ഉറപ്പായി. രാമചന്ദ്രന് നായരെ തരംതാഴ്ത്താനാണ് തീരുമാനം. ഏത് ഘടകത്തിലേക്കായിരിക്കും തരം താഴ്ത്തുക എന്നത് അറിവായിട്ടില്ല. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രാമചന്ദ്രന് നായര്‍.
പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ദേശീയ സമിതി അംഗങ്ങളാണ്. അതുകൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സമിതി ദേശീയ കൗണ്സിന് ശുപാര്‍ശ നല്കാന് തിരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പന്നയന്‍ രവീന്ദ്രന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം.
പാര്‍ട്ടി കമ്മിറ്റികളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദു;ഖിപ്പിക്കുന്നതാണെന്ന് യോഗത്തില്‍ പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവസം സി ദിവാകരനും വൈകാരികമായാണ് യോഗത്തില്‍ സംസാരിച്ചത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications