പാമോലിന്‍ കേസ്, മുഖ്യമന്ത്രി രാജിവെക്കണമെന്ന് പന്ന്യന്‍
കോട്ടയം: പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേസിലെ തന്റെ പങ്ക് പുറത്താകുമോ എന്ന് മുഖ്യമന്ത്രി പേടിക്കുന്നുണ്ടെന്ന് പന്ന്യന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ പുതിയ ഹൈക്കോടതി വിധി വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ ഒരു നിമിഷം പോലും മുഖ്യമന്ത്രിക്ക് സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും പറഞ്ഞു. സിപിഎം നേതാവ് തോമസ് ഐസ്‌ക്കും മുഖ്യമന്ത്രിക്ക് എതിരെയാണ് പ്രതികരിച്ചത്.
പാമോലിന്‍ കേസ് അവസാനിപ്പിക്കുന്നതു പ്രതികളെ സംരക്ഷിക്കുന്നതിനു തുല്യമാണെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് പിന്‍വലിക്കുന്നത് പൊതു താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications