പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍, ചുമതല കൈമാറിയിട്ടില്ല
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചു.ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുന്നു എന്നാണ് പന്ന്യന്റെ പ്രതികരണം. ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിയ്ക്കുന്നതിന് കേന്ദ്ര അനുമതി വേണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.എന്നാല്‍ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടില്ല.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി വിവദാത്തെത്തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് തൊട്ടു പിന്നാലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിച്ചിരിയ്ക്കുന്നത്. എന്നാല്‍ പന്ന്യന്‍ പാര്‍ട്ടി അനുമതിയോടെയാണോ അവധിയില്‍ പ്രവേശിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള സന്നദ്ധത മുന്‍പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവധിയില്‍ പ്രവേശിച്ചെങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയിലുണ്ടായ വിവാദങ്ങളാണ് അവധിയില്‍ പ്രവേശിയ്ക്കുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പാര്‍ട്ടിയിലെ മറ്റ് പല പ്രമുഖ നേതാക്കള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല.












Click it and Unblock the Notifications