കാരുണ്യയില്‍ ശ്രീശാന്തിനെ തിരിച്ചെടുക്കണമെന്ന് പന്ന്യന്‍, നേരിട്ടെത്തി പിന്തുണ
കൊച്ചി: ശ്രീശാന്തിന്റെ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളൊന്നും അധികം പ്രതികരിച്ചു കണ്ടില്ല. വാതുവപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കാരുണ്യ ലോട്ടറിയുട പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.
ഇപ്പോള്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിയ്ക്കുന്നു. പക്ഷേ അപ്പോഴും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ശ്രീശാന്തിനോട് പ്രത്യേക താത്പര്യം ഒന്നും കാണിച്ചില്ല.
എന്നാല്‍ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അങ്ങനെയല്ല. ശ്രീശാന്തിനെ നേരിട്ട് ചെന്ന് കണ്ടാണ് പന്ന്യന്‍ രവീന്ദ്രന് പിന്തുണ അറിയിച്ചത്. മാത്രമല്ല, ശ്രീശാന്തിനെ കാരുണ്യയുടെ പരസ്യത്തില്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരാണ് ഈ ബിസിസിഐ
ബിസിസിഐ എന്നത് രാജ്യത്തെ ഭരണഘടനയ്ക്ക് അതീതമല്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞത്. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ വൈകുന്നത് സംബന്ധിച്ചായിരുന്നു പ്രതികരണം.

പിന്തുണ
കോഴ വിവാദത്തില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിക്കഴിഞ്ഞു. ക്രിക്കറ്റിലേയ്ക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവിന് പിന്തുണ അറിയിക്കാനാണ് പന്ന്യന്‍ വീട്ടിലെത്തിയത്.

ദുരൂഹം
കോടതി കുറ്റ വിമുക്തനാക്കിയിട്ടും ബിസിസിഐ ശ്രീശാന്തിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പന്ന്യന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഇടപെടണം
ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെടുത്തു.

പരസ്യത്തില്‍ തിരിച്ചെടുക്കണം
വാതുവപ്പ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോള്‍ കുറ്റവിമുക്തനായ സ്ഥിതിയ്ക്ക് പരസ്യത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടു

ആദ്യത്തെ രാഷ്ട്രീയക്കാരന്
കോഴ വിവാദത്തില്‍ കുറ്റവിമുക്തനായതിന് ശേഷം ശ്രീശാന്തിനെ സന്ദര്‍ശിയ്ക്കുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് പന്ന്യന്‍ രവീന്ദ്രന്
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications