Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ് രാഹുല്‍

കോഴിക്കോട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആവോളം പുകഴ്ത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് രൂപേഷ് പന്ന്യന്‍ രാഹുലിനെ പുകഴ്ത്തിയത്. നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല, എന്നാണ് രൂപേഷ് കുറിച്ചത്.

രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ പിപി സുനീറാണ് മത്സരിച്ചത്. ഈ സാഹചര്യത്തിലാണ് പന്ന്യന്‍റെ മകന്‍റെ പോസ്റ്റ് ശ്രദ്ധേയമാവുന്നത്.

 പ്രതീക്ഷയുടെ പൊന്‍വെളിച്ചം

പ്രതീക്ഷയുടെ പൊന്‍വെളിച്ചം

പാഠം ഒന്ന് രാഹുൽ ... താളുകൾ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ...നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല രാഹുൽ ....

 മറ്റാര്‍ക്കുമാവില്ല

മറ്റാര്‍ക്കുമാവില്ല

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ... ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ..

 ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും

ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും

സമ്പന്നതയുടെ മടിതട്ടിൽ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ.. ദരിദ്രരായി പിറന്നു വീണ്...
സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാൻ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുൽ ..

 ഇടനെഞ്ചിലേക്ക്

ഇടനെഞ്ചിലേക്ക്

ബാരാ കോട്ടിൽ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നിൽ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോൾ .. നിങ്ങൾ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുൽ ...

 നിയോഗം

നിയോഗം

വയനാട്ടിൽ പറന്നിറങ്ങിയ നിങ്ങളെ വാക്കുകൾ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേർത്തു പിടിച്ചപ്പോൾ നിങ്ങൾ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏൽപ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുൽ ...

 ഉണ്ടായിട്ടില്ല

ഉണ്ടായിട്ടില്ല

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വർഷങ്ങൾക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയിൽ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുൽ ...

 മനസിനെ കൊണ്ട് പുകഴ്ത്തിയത്

മനസിനെ കൊണ്ട് പുകഴ്ത്തിയത്

ചിരി തൂകും ആ മുഖത്തിന് പിന്നിൽ.. സ്നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്...

 തെളിമയോടെ

തെളിമയോടെ

വിനയവും ലാളിത്യവും രാജ്യ സ്നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലർപ്പില്ലാതെ എഴുതി ചേർത്തത് ആർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുൽ...

 ഹൃദയപക്ഷമാകും

ഹൃദയപക്ഷമാകും

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേർന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുൽ ...

 വ്യക്തിപരം

വ്യക്തിപരം

(LDF കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാൻ സംസാരിച്ചതും... മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+