Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകനായ ബിജെപി നേതാവ് അറസ്റ്റിൽ

കണ്ണൂർ; പാനൂർ പാലത്തായിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ സ്കൂൾ അധ്യാപകൻ പിടിയിലാണ്. പാനൂർ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Recommended Video

cmsvideo
    പാലത്തായി പീഡന കേസ് പ്രതി പിടിയില്‍ | Oneindia Malayalam
     bjp-1586

    കഴിഞ്ഞ ജനവരി 15 നായിരുന്നു കേസിന് ആസ്പദായ സംഭവം. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്മരാജൻ വിദ്യാർത്ഥിനിയെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. കുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നത്രേ. പീഡനത്തെ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട വിദ്യാർത്ഥിനി സ്കൂളിൽ പോകാൻ മടി കാണിച്ചതോടെയാണ് ബന്ധുക്കൾ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ആന്തരികമായി പറ്റിയതായി സ്ഥിരീകരിച്ചിരുന്നു.

    ഇതോടെ തലശ്ശേരി ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കി. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
    അതേസമയം കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അറസ്റ്റ് നീണ്ടതോടെ ഇന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. പാനൂര്‍ ഇന്‍സ്പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+