കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരങ്കാവ് യുഎപിഎ കേസ്; വിജിത്തിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചെന്ന് എൻഐഎ

Google Oneindia Malayalam News

തിരുവനന്തപുരം; പന്തീരങ്കാവ് കേസിലെ നാലാം പ്രതി വയനാട് കൽപ്പറ്റ സ്വദേശി വിജിതിനെതിരെ ഗുരുതര ആരോപണവുമായി എൻഐഎ. വിജിത്തിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് വിജിത്താണ് സഹായം എത്തിച്ച് നൽകുന്നതെന്നും എൻഐഎ ആരോപിക്കുന്നത്.

ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകൾ പല തവണയായി ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചത് വിജിത്താണ്. ഇപ്പോൾ ഒളിവിലുള്ള സിപി ഉസ്മാനുമായി നിരവധി തവണ വിജിത്ത് കൂടിക്കാഴ്ച നടത്തിയെന്നും എൻഐഎ പറഞ്ഞു. പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണ് സംഘടനയിൽ വിജിത്ത് അറിയപ്പെടുന്നതെന്നും കോടതിയിൽ എൻഐഎ പറഞ്ഞു.

nai

അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് വിജിത്താണ്. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിത്തിന് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നും കോടതിയിൽ സമർപ്പിച്ച എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

സംഘടനയിലെ ഉന്നത നേതാക്കളുമായി വിജിത്തിന് അടുത്ത ബന്ധമുണ്ട്. വിജിതിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും എന്‍ഐഎ കോടതിയിൽ അറിയിച്ചു. വിജിത്തിനെ അടുത്ത മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

കൊവിഡ് പ്രതിരോധത്തിൽ കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രികൊവിഡ് പ്രതിരോധത്തിൽ കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി

കാർഷിക നിയമങ്ങൾ പിൻവലിക്കണം; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ്കാർഷിക നിയമങ്ങൾ പിൻവലിക്കണം; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ്

വീണ്ടും അഭിമാനകരമായ നേട്ടം; കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരംവീണ്ടും അഭിമാനകരമായ നേട്ടം; കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം

 തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം, ശിവന്‍കുട്ടിയെ മത്സരിപ്പിച്ചേക്കും, പോരാട്ടം കടുക്കും!! തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം, ശിവന്‍കുട്ടിയെ മത്സരിപ്പിച്ചേക്കും, പോരാട്ടം കടുക്കും!!

English summary
Panteerankavu UAPA case; NIA says they had received digital evidence from Vijith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X