കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരങ്കാവ് യുഎപിഎ കേസ്; സുപ്രീം കോടതിയിൽ പോകും.. യുഎപിഎയ്ക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ

Google Oneindia Malayalam News

കോഴിക്കോട്; പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി ത്വാഹ ഫസൽ കൊച്ചിയിൽ എൻഐഎ കോടതിയിൽ കീഴടങ്ങി. കേസിൽ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉടൻ തന്നെ കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ത്വാഹ പറഞ്ഞു.

വീട്ടിൽ നിന്ന് എന്തൊക്കെയാണ് കണ്ടെടുത്തതെന്ന് തനിക്ക് അറിയില്ല. കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല. സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് തിരുമാനം. യുഎപിഎക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ മാധ്യമങ്ങളോട് പറഞ്ഞു.യുഎപിഎ കേസിൽ അറസ്റ്റിലായ ത്വാഹയുടേയും അലന്റേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതി സമർപ്പിച്ച അപ്പീലിലിയായിരുന്നു ഇന്നലെ കോടതി നടപടി. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല.

 Twaha Fazal

അലൻ ശുഹൈബിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം വീട്ടിൽ തിരച്ചിലിനെത്തിയപ്പോൾ രണ്ടാം പ്രതി താഹ നിരോധിത സംഘടനക്ക്​ അനുകൂലമായി മുദ്രാവാക്യം വിളിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് കോടതി പറഞ്ഞ കോടതി പിടിയിലായ ശേഷവും താഹയുടെ ഭാഗത്ത് നിന്ന് ഉണഅടായ തുടർ പ്രവർത്തികൾ ആക്ഷേപകരമായിരുന്നുവെന്നും പ്രതികരിച്ചു.കേസിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി വ്യക്തമാക്കി.

2019 നവംബറിൽ ഒന്നിനാണ് ഒ​ള​വ​ണ്ണ മൂ​ർ​ക്ക​നാ​ട്​ ത്വാഹ ഫ​സ​ൽ, തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട്​ ന​ഗർ അലൻ ശുഹൈബ് എന്നിവരെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.പിന്നീട് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് 10 മാസം ഇവർ ജയിലിലായിരുന്നു .സപ്തംബറിലാണ് കടുത്ത ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.

ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു... മകന്റെ ഉറപ്പ്, സപ്തതിയുടെ നിറവില്‍ ഹാസ്യ സാമ്രാട്ട്ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു... മകന്റെ ഉറപ്പ്, സപ്തതിയുടെ നിറവില്‍ ഹാസ്യ സാമ്രാട്ട്

രാത്രികാലങ്ങളില്‍ അമ്മയുടെ പെരുമാറ്റം മാറും; മകനെ പീഡിപ്പിച്ചത് 4 വര്‍ഷം, ക്രൂരത പുറംലോകം അറിഞ്ഞത് പിതാവിലൂടെരാത്രികാലങ്ങളില്‍ അമ്മയുടെ പെരുമാറ്റം മാറും; മകനെ പീഡിപ്പിച്ചത് 4 വര്‍ഷം, ക്രൂരത പുറംലോകം അറിഞ്ഞത് പിതാവിലൂടെ

 200ൽ അധികം ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; പാർട്ടി വിട്ടത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 200ൽ അധികം ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; പാർട്ടി വിട്ടത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ

എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങുംഎന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങും

Recommended Video

cmsvideo
Thaha's maoist links begin after nilambur firing | Oneindia Malayalam

English summary
Panteerankavu UAPA case; Twaha Fazal arrives in NIA court, will surrender soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X