തലസ്ഥാനത്ത് തുടങ്ങിയ സംഘർഷം വ്യാപിക്കുന്നു!! പന്തളത്ത് സിപിഎം ഓഫീസിനു നേരെ ആക്രമണം
ഓഫീസ് എറിഞ്ഞു തകർത്തിട്ടുണ്ട്. അകത്തു കടന്ന് ഓഫീസിലുണ്ടായിരുന്ന സാധനങ്ങളും ഫയലുകളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം.
പത്തനംതിട്ട: വെള്ളിയാഴ്ച തലസ്ഥാനത്ത് അരങ്ങേറിയ സിപിഎം ബിജെപി സംഘർഷം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നതായി സൂചന. പന്തളം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ലോക്കൽ കമ്മിറ്റി ഓഫീസായ ടിഎസ് രാഘവൻ പിള്ള സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
ഓഫീസ് എറിഞ്ഞു തകർത്തിട്ടുണ്ട്. അകത്തു കടന്ന് ഓഫീസിലുണ്ടായിരുന്ന സാധനങ്ങളും ഫയലുകളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം. സംഭവത്തിനു പിന്നാലെ പന്തളം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന ബിജെപി പ്രകടനത്തിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം എന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമാണ് തലസ്ഥാനത്ത് ആക്രമണ പരമ്പര അരങ്ങേറിയത്.
ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം ഉണ്ടായി. അക്രമികൾ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് വാഹനങ്ങൾ അടിച്ച് തകർത്തു. സപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി.












Click it and Unblock the Notifications