Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം മുന്‍ രാജകുടുംബാംഗം... ബിജെപിക്ക് തിരിച്ചടി!!

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. പന്തളം മുന്‍ രാജകുടുംബാംഗം ശശികുമാര വര്‍മ പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസികളെ അണിനിരത്തി സംഘപരിവാര്‍ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ കൊട്ടാരത്തിനും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗവും ട്രസ്റ്റ് പ്രസിഡന്റുമാണ് ശശികുമാര വര്‍മ. അതേസമയം എസ്എന്‍ഡിപി യോഗത്തിന് ശേഷം പന്തളം രാജകുടുംബാംഗം കൂടി സമരത്തെ എതിര്‍ത്തതോടെ ബിജെപിയാണ് ശരിക്കും പ്രതിരോധത്തിലായിരിക്കുന്നത്.

1

അതേസമയം വനിതാ പോലീസിനെ പ്രത്യേകം നിയമിക്കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പക്വതയോടെയുള്ള സമീപനമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവര്‍ക്കും രാഷ്ട്രീയവും കാര്യങ്ങളുമുണ്ട്. അതിനൊപ്പം പോവുകയും ചെയ്യും. എന്നാല്‍ ഇതുപോലെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ ഒരു കൊടിയുടെ കീഴിലും അണിനിരക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തില്‍ സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകുടുംബാംഗം ഹര്‍ജി നല്‍കിയിട്ടുണ്ട്. കെപിഎംഎസ്സും എസ്എന്‍ഡിപി യോഗവും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൡ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്.

ഒക്ടോബര്‍ 15നാണ് സെക്രട്ടറിയേറ്റിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച് നടക്കുന്നത്. അതേസമയം ശശികുമാരവര്‍മ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ്. അദ്ദേഹത്തെ അണിനിരത്തിയാല്‍ സമരത്തിന് വീര്യം പകരാനാവുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. ഇതിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. തന്ത്രികുടുംബവും ബിജെപിയുടെ മാര്‍ച്ചിനൊപ്പം ചേരില്ലന്നാണ് സൂചന. അതേസമയം വിഷയത്തില്‍ ബിജെപി ഒറ്റപ്പെടുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+