കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: സംഘപരിവാർ അക്രമത്തിനെതിരെ പന്തളം കൊട്ടാരം, ശരിയായ ഭക്തരെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ല...

Google Oneindia Malayalam News

ശബരിമല: എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പിന്നാലെ സംഘപരിവാർ സംഘം ശബരിമലയിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ പന്തളം കൊട്ടാരം. വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് നിര്‍ഭാഗ്യകരമാണെന്നും ഈ നടപടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ പറഞ്ഞു.

<strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി</strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി

ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇതിനെ അധികരിച്ചായിരുന്നു പന്തളം കൊട്ടാരത്തിന്റെ പ്രതികരണം. ശബരിമലയിൽ സമാധാനപരമായ സമരമാണ് വേണ്ടതെന്നും പന്തളം കൊട്ടാരം പറഞ്ഞു.

52 കാരിയെ ആക്രമിച്ചു

52 കാരിയെ ആക്രമിച്ചു


ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയെ വിശ്വസികൾ എന്ന പേരിലെത്തിയ സംഘം അക്രമിക്കുകയാടിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിക്കുന്ന ശബ്ദം പുറത്തു വന്ന വീഡിയോയിൽ വ്യക്തമായിരുന്നു. 52കാരിയായ സ്ത്രീയ്‌ക്കെതിരെയാണ് അക്രമം അഴിച്ചു വിട്ടത്. കൂടെ വന്ന യുവാവിനും മർദ്ദനമേറ്റിരുന്നു.

200 പേർക്കെതിരെ കേസ്

200 പേർക്കെതിരെ കേസ്

മകന്‍ വിനീഷിന്റെ മകള്‍ വിനീതയുടെ ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. പ്രതിഷേധത്തിനിടെ ഉന്തും തള്ളും അടിയും നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായിയിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ പ്രതിഷേധക്കാരുടെ ഇടയില്‍നിന്നു രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

രഥയാത്ര

രഥയാത്ര


അതേസമയം ശബരിമലയെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാറിന്റെ ഗൂഢനീക്കത്തിനെതിരെ എൻഡിഎയുടെ രഥയാത്ര വ്യാഴാഴ്ച തുടങ്ങും. കാസര്‍ഗോഡ്‌ നിന്ന്‌ ആരംഭിക്കുന്ന രഥയാത്രയ്ക്ക് നേതൃത്വം നൽകുന്നത്ചെ യര്‍മാന്‍ അഡ്വ.പി എസ്ശ്രീ ധരന്‍പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളിയും. ബിജെപി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.

മഹാസമ്മേളനം

മഹാസമ്മേളനം


രാവിലെ 10ന് മധൂര്‍ ശ്രീ ഗണപതി ക്ഷേത്രമുറ്റത്ത് നിന്നാണ് യാത്രആരംഭിക്കുകയെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13ന് വൈകിട്ട് നാലിന് പത്തനംതിട്ടയില്‍ നടക്കുന്ന മഹാസമ്മേളനത്തോടെ യാത്ര സമാപിക്കും. ബിജെപിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും.

മനുഷ്യാവ കാശലംഘനം

മനുഷ്യാവ കാശലംഘനം

അതേസമയം ശബരിമലയില്‍ ഭക്തര്‍ക്കുനേരെ കടുത്ത മനുഷ്യാവ കാശലംഘനങ്ങളാണ് ഇടതുസര്‍ക്കാര്‍ നടത്തിയതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ആയിരക്കണക്കിന് പോലീസുകാരെ നിയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോടിക്കണക്കിന് രൂപയാണ് സ്വദേശ്ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ശബരിമലയ്ക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികള്‍ പോലും സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
Panthalam palace against RSS attack in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X