Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതികള്‍ സന്നിധാനത്തേക്ക്.. ആചാരം ലംഘിച്ചാല്‍ ശബരിമല നടയടക്കാന്‍ കൊട്ടാരത്തിന്‍റെ നിര്‍ദ്ദേശം

സുപ്രീം കോടതിവിധിക്ക് പിന്നാലെ നട തുറന്ന മൂന്നാം ദിവസമായ ഇന്ന് രണ്ട് യുവതികളാണ് പോലീസ് സംരക്ഷണയില്‍ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. എന്നാല്‍ യുവതികള്‍ മലയില്‍ എത്തിയാല്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവന് പന്തളം കൊട്ടാരം നിര്‍ദ്ദേശം നല്‍കി. ആചാരലംഘനം നടത്തിയാല്‍ മറ്റൊന്നും നോക്കാതെ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ്മയാണ് നിര്‍ദ്ദേശം നല്‍കിയത്.

sabarimaladd-

കൊച്ചി സ്വദേശിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമ, ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ കവിത എന്നിവരാണ് കനത്ത പോലീസ് സംരക്ഷണയില്‍ രാവിലെ ഒന്‍പതോടെ ശബരിമലയില്‍ എത്തിയത്. രഹ്ന മാലയിട്ട് ഇരുമുടിക്കെട്ടുമായാണ് എത്തിയത്. അതേസമയം മാധ്യമപ്രവര്‍ത്തകയായ കവിത റിപ്പോര്‍ട്ടിങ്ങിനാണ് എത്തിയത്.

Recommended Video

cmsvideo
    ഭക്തരെന്ന വ്യാജേന സമരക്കാർ | Oneindia Malayalam

    അതേസമയം ഇവരെ സന്നിധാനത്ത് വെച്ച് ഇപ്പോള്‍ പ്രതിഷേധകര്‍ തടഞ്ഞിരിക്കുകയാണ്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധകരെ അനുനയിപ്പിക്കാനാുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളിയുടെ നിലപാട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+